ഖാദിയാനി വിഷയത്തിൽ സ്മൃതി ഇറാനിയെ തള്ളി ജംഇയ്യത്ത്

ന്യൂഡൽഹി: ഖാദിയാനി വിഷയത്തിൽ ആന്ധ്രപ്രദേശ് വഖഫ് ബോർഡിന് പിന്തുണയുമായി രംഗത്തുവന്ന ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് കേ​ന്ദ്ര ന്യൂനപക്ഷ മന്ത്രി സ്മൃതി ഇറാനിയുടെ നിലപാട് തളളി. ഇസ്‍ലാം മതത്തിന്റെ അടിസ്ഥാനം ദൈവത്തിന്റെ ഏകത്വത്തിലും മുഹമ്മദ് നബിയുടെ അന്ത്യ പ്രവാചകത്വത്തിലുമാണെന്ന് ജംഇയ്യത്ത് വാർത്താ കുറിപ്പിൽ ഓർമിപ്പിച്ചു. പ്രകാരം മുസ്‍ലിം എന്ന നിലയിൽ അംഗീകരിക്കപ്പെടാത്ത ഒരു വിഭാഗത്തിന്റെ സ്വത്ത് വഖഫ് ബോർഡിന് കീഴിൽ വരില്ല. ഈ നിലപാടാണ് ആന്ധ്ര ​പ്രദേശ് വഖഫ് ബോർഡ് 2009 മുതൽ സ്വീകരിച്ചിരിക്കുന്നത്.

മുഹമ്മദ് നബിയോടെ പ്രവാചകത്വം അവസാനിച്ചുവെന്ന ഇസ്‍ലാമിന്റെ അടിസ്ഥാനത്തിന് വിരുദ്ധ നിലപാടാണ് മിർസാ ഗുലാം അഹ്മദ് ഖാദിയാനി എടുത്തത്. അതിനാൽ ഖാദിയാനിസം ഇസ്‍ലാമിലെ അവാന്തര വിഭാഗമല്ല.

‘വേൾഡ് മുസ്‍ലിം ലീഗ്’ 1974ൽ 110 രാജ്യങ്ങ​ളിലെ പണ്ഡിതരെ വിളിച്ചുചേർത്ത് സമവായത്തിലെത്തിയ വിഷയമാണിത്. ഇത് കൂടാതെ ഖാദിയാനിസം ഇസ്‍ലാമിലെ അവാന്തര വിഭാഗമല്ലെന്ന നിരവധി കോടതി വിധികളുണ്ടെന്നും ജംഇയ്യത്ത് കൂട്ടിച്ചേർത്തു.

Tags:    
News Summary - Jamiat Ulama e Hind rejected Smriti Irani's opinion on Qadiani issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.