അമൃത്സർ: ആയിരത്തിലേറെ പേർ രക്തസാക്ഷിത്വം വരിച്ച ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ നടുക്കുന്ന ഒാർമകളുറങ്ങുന്ന ചരിത്രസ്മാരകമായ കിണറിൽ മോഷണം. ബ്രിട്ടീഷ് സൈനികരുടെ തോക്കിൻമുനയിൽനിന്ന് രക്ഷതേടി നൂറുകണക്കിന് പേർ ചാടിയ 15 അടി താഴ്ചയുള്ള കിണറ്റിൽ കാണിക്കയായി നിക്ഷേപിക്കപ്പെട്ട 3,000 ഒാളം രൂപയാണ് കവർന്നത്. കിണറിെൻറ മുകൾഭാഗത്തെ ഗ്രിൽ തകർത്ത് കയർ ഉപയോഗിച്ച് ഇറങ്ങിയായിരുന്നു മോഷണം.
1919 ഏപ്രിൽ 19ന് റജിനാൾഡ് ഡയർ എന്ന ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥനാണ് ജാലിയൻ വാലാബാഗിൽ തടിച്ചുകൂടിയ ജനങ്ങൾക്കുനേെര നിറയൊഴിക്കാൻ ഉത്തരവിട്ടത്. കൂട്ടക്കൊലയിൽ രക്തസാക്ഷികളായവരുടെ ഒാർമ പുതുക്കാൻ ഇപ്പോഴും നിരവധി പേർ സന്ദർശകരായി ഇവിടെ എത്താറുണ്ട്. ഇവർ കാണിക്കയായി ഇടുന്ന നാണയങ്ങളും നോട്ടുകളുമാണ് മോഷണം പോയത്. കിണറിെൻറ പരിസരത്ത് സി.സി.ടി.വി സ്ഥാപിക്കാത്തത് മോഷ്ടാക്കൾക്ക് സഹായകമായി. കാവൽക്കാരൻ ഉണ്ടായിരുന്നുവെങ്കിലും മോഷണവിവരം അദ്ദേഹം അറിഞ്ഞില്ലെന്നു പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.