റെയിൽവേ സ്വകാര്യ വത്കരണം: ന്യൂഡൽഹിയിൽ ഷർട്ടഴിച്ച് കോൺഗ്രസ്സ് പ്രതിഷേധം

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ സ്വകാര്യ വത്കരിക്കാനുള്ള നീക്കത്തിനെതിരെ കോൺഗ്രസ്സ് പ്രവർത്തകർ ഷർട്ടഴിച്ച് പ്രതിഷേധിച്ചു. ന്യൂഡൽഹിയിലെ റെയിൽവേ ഹെഡ്ക്വാർടേഴ്സിന് മുന്നിലാണ് പ്രതിഷേധം അരങ്ങേറിയത്.

2014ൽ അധികാരത്തിൽ വന്ന ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ നിരവധി സർക്കാർ സ്ഥാപനങ്ങളാണ് സ്വകാര്യവത്കരിക്കാൻ തീരുമാനിച്ചത്. സാധാരണക്കാർ ഉൾപ്പെടെ ഏറെ ആശ്രയിക്കുന്ന റെയിൽവേ സ്വകാര്യവത്കരിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ല. കേന്ദ്രം എന്നും പാവപ്പെട്ടവന് എതിരാണെന്നും അവരെ പരിഗണിക്കുന്നതിന് പകരം ദ്രോഹിക്കുന്ന തീരുമാനങ്ങളാണ് നടപ്പാക്കുന്നതെന്നും നേതാക്കൾ പറഞ്ഞു.

പൊതുസ്ഥാപനങ്ങളെല്ലാം വിറ്റഴിക്കനാണ് സർക്കാർ ശ്രമിക്കുന്നത്. വിറ്റഴിക്കലിൽ ശ്രദ്ദ കേന്ദ്രീകരിച്ച ബി.ജെ.പി അവ സംരക്ഷിക്കാനോ ജനങ്ങളുടെ പ്രായാസം തീർക്കാനോ രംഗത്ത് വരുന്നില്ലെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.

Tags:    
News Summary - IYC held 'shirtless' protest against privatisation of Indian Railways

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.