Posted On
date_range Updated On
date_range വെടിയുണ്ടകളുമായി ഇറ്റാലിയൻ ബിസിനസ്സുകാരൻ എയർപോർട്ടിൽ പിടിയിൽ
ഹൈദരാബാദ്: വെടിയുണ്ടകളുമായി ഇറ്റാലിയൻ ബിസിനസുകാരൻ ഷംഷാബാദ് എയർപോർട്ടിൽ അറസ്റ്റിലായി. നിക്കോൾ സഗെർമാനോ എന്ന ഇയാളിൽ നിന്നും 25 വെടിയുണ്ടകൾ കണ്ടെടുത്തു. ഇതിൽ മൂന്ന് ബുള്ളറ്റുകൾ ഉപയോഗിക്കപ്പെട്ടവയാണ്. ഹൈദരാബാദിൽ നിന്നും ദുബായിലേക്കുള്ള യാത്രയിലായിരുന്നു ഇയാൾ.
പ്രതി സ്പോർട്സ് മാർക്കറ്റിങ് ബിസിനസുകാരനാണെന്ന് റിപ്പോർട്ടുകളുണ്ട്. വിജയവാഡയിൽ ഫോർമുല 1 പവർബോട്ട് വേൾഡ് ചാമ്പ്യൻഷിപ്പ് റേസിങ്ങിൽ പങ്കെടുക്കാൻ നവംബർ 13 നാണ് ഇയാൾ തെലങ്കാനയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.