പാട്ടുകാരിയോടുള്ള ഇഷ്ടവും ആരാധനയും പ്രകടിപ്പിക്കാൻ കോടികളുടെ നോട്ടുവർഷം നടത്തി ആരാധകർ. ഗുജറാത്തിലെ നാടൻപാട്ട് ഗായികയായ ഗീത റബാരിയുടെ മേലാണ് സംഗീത പരിപാടിക്കിടെ നോട്ടുവർഷം നടത്തിയത്. കച്ചിലെ റാപാറിൽ ഒരു രാത്രി നീണ്ട സംഗീത പരിപാടിക്കിടെയാണ് സംഭവം.
ഗായികയുടെമേൽ നോട്ടു മഴ വർഷിക്കുന്നതിന്റെ വിഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. "കച്ചി കോയൽ" എന്ന പേരിലാണ് ഗീത ആരാധകർക്കിടയിൽ അറിയപ്പെടുന്നത്. ഗീതയുടെ സംഗീത പരിപാടികളിൽ ഭജനയും, നാടോടിക്കഥകൾ ഉൾപ്പെടുന്ന പാട്ടുകളും ഉൾപ്പെടുന്നു. ഇവരുടെ പാട്ടുകൾക്ക് ലക്ഷകണക്കിന് ആരാധകരാണ് ഗുജറാത്തിലുള്ളത്. ഇന്ത്യയിലെ തന്നെ ഏറ്റവും ജനപ്രീതിയുള്ള നാടൻപാട്ടുകാരി എന്ന നിലയിലേക്ക് ഗീത റബാരി വളർന്നുകഴിഞ്ഞു.
കച്ചിലെ തപ്പാർ ഗ്രാമത്തിൽ ജനിച്ച ഗീത റാബാരി അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് പാടാൻ തുടങ്ങിയത്. അവരുടെ ആലാപന വൈദഗ്ധ്യവും ഭജനകളിലും നാടൻ പാട്ടുകളിലുമുള്ള കഴിവും അവരെ ഗുജറാത്തിലെ ജനപ്രിയ ഗായികയാക്കി മാറ്റി. ഗീത ആലപിച്ച് ഹിറ്റാക്കിയ "റോമാ സെർ മാ" എന്ന ഗാനം ഏറെ പ്രശസ്തമാണ്. അവരുടെ ഒട്ടുമിക്ക ഗാനങ്ങളും യൂട്യൂബിൽ വമ്പൻ ഹിറ്റാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.