ന്യൂഡൽഹി: ഓപറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് നിരവധി വ്യാജ അവകാശ വാദങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രചരിക്കുന്നുണ്ട്. സൈബർ സുരക്ഷ മുൻകരുതലുകൾക്കായി പാലിക്കേണ്ട മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുകയാണ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം.
ഓൺലൈൻ സുരക്ഷക്കായി 'ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ' കാര്യങ്ങളാണ് ഐ.ടി. മന്ത്രാലയത്തിന്‍റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പുറത്തുവിട്ടിരിക്കുന്നത്. 'എല്ലായ്പ്പോഴും സൈബർ സുരക്ഷ മുൻകരുതലുകൾ പാലിക്കുക. ജാഗ്രത പാലിക്കുക, തെറ്റായ വിവരങ്ങളിൽ അകപ്പെടരുത്, ദേശസ്നേഹികളായിരിക്കുക, സുരക്ഷിതരായിരിക്കുക എന്നിവയാണ് നിർണായക സുരക്ഷ മുന്നറിയിപ്പുകൾ.
'നമ്മുടെ നായകന്മാർ അതിർത്തി സംരക്ഷിക്കുന്നു, നമുക്ക് രാജ്യത്തെ ഓൺലൈനിൽ സംരക്ഷിക്കാം' എന്ന തലക്കെട്ടോടെയാണ് മാർഗനിർദ്ദേശങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ചെയ്യേണ്ട കാര‍്യങ്ങൾ
'വാർത്ത' എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന നിരവധി ട്വിറ്റുകൾ പി.ഐ.ബി പുറത്ത് വിടുകയും അവ വ്യാജമാണെന്ന് തെളിയിക്കുകയും ചെയ്തിരുന്നു. ഇന്ത്യൻ ജനങ്ങളിൽ ഭയം വളർത്തുക എന്ന ലക്ഷ്യത്തോടെ ചില സോഷ്യൽ മീഡിയ ഹാൻഡിലുകൾ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുണ്ടെന്ന് പി.ഐ.ബി വ്യക്തമാക്കി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.