ഇഷ ഫൗണ്ടേഷന്‍െറ അനധികൃത നിര്‍മാണം സ്ഥിരീകരിച്ച് അധികൃതര്‍

ചെന്നൈ: യോഗ, ആത്മീയ ഗുരു ജഗ്ഗി വാസുദേവിന്‍െറ ഇഷ ഫൗണ്ടേഷന്‍ കോയമ്പത്തൂരിനടുത്ത് നിയമം ലംഘിച്ച് കെട്ടിടങ്ങള്‍ നിര്‍മിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ടൗണ്‍ പ്ളാനിങ് അധികൃതര്‍ മദ്രാസ് ഹൈകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ടൗണ്‍ ആന്‍ഡ് കണ്‍ട്രി പ്ളാനിങ് കോയമ്പത്തൂര്‍ മേഖല ഡെപ്യൂട്ടി ഡയറക്ടറാണ് എതിര്‍ സത്യവാങ്മൂലം നല്‍കിയത്.

ഇഷ ഫൗണ്ടേഷന്‍ ചതുപ്പുനിലമടക്കം നികത്തി കെട്ടിടങ്ങള്‍ നിര്‍മിച്ചതായി വെള്ളിങ്കിരി ഹില്‍  ട്രൈബല്‍ പ്രൊട്ടക്ഷന്‍ സൊസൈറ്റിയാണ് പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചത്. കോയമ്പത്തൂര്‍ പേരൂര്‍ താലൂക്കിലെ നിര്‍മാണസ്ഥലം ഹില്‍ ഏരിയ കണ്‍സര്‍വേഷന്‍ അതോറിറ്റിക്ക് കീഴിലുള്ളതാണെന്ന് ടൗണ്‍ പ്ളാനിങ് അധികൃതര്‍  സത്യവാങ്മൂലത്തില്‍ പറയുന്നു.

Tags:    
News Summary - ISHA FOUNDATION Sadhguru Jaggi Vasudev

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.