രണ്ട് ഗുജറാത്തുകാർ ജനങ്ങളെ വിഢികളാക്കി; മോദിക്കും അമിത്ഷാക്കും എതിരെ ബി.ജെ.പി നേതാവ്

ന്യൂഡൽഹി: നരേന്ദ്ര മോദിക്കും ദേശീയ അധ്യക്ഷൻ അമിത് ഷാക്കും എതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി മുൻ വക്താവ് ഐ.പി സി ങ്. രണ്ട് ഗുജറാത്തുകാർ കഴിഞ്ഞ അഞ്ച് വർഷമായി രാജ്യത്തെ ജനങ്ങളെ വിഢികളാക്കുകയാണെന്ന് ലക്നോയിലെ മുതിർന്ന നേതാവായ ഐ.പി സിങ് ആരോപിച്ചു.

ബി.ജെ.പിയുടെയും മോദിയുടെയും നയങ്ങൾ മുമ്പ് ഞാൻ പിന്തുണച്ചിരുന്നു. എന്നാൽ, ജനങ്ങൾക്കൊപ്പം എത്തിയാൽ ഗുജറാത്തുകാരായ മോദിയും അമിത് ഷായും വലിയ കള്ളന്മാരാണെന്ന് തിരിച്ചറിയാം. രാജ്യത്തെ ജനങ്ങളെ ഇവർ എങ്ങനെയാണ് വഞ്ചിച്ചതെന്ന് മനസിലാക്കാമെന്നും ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിങ് വ്യക്തമാക്കി.

രണ്ട് ഗുജറാത്തുകാരും സ്വാർഥന്മാരാണ്. സ്വന്തം നേട്ടത്തിനായാണ് ഇവർ പാർട്ടിയെ ഉപയോഗിക്കുന്നത്. സ്വന്തം ബ്രാൻഡ് ഉയർത്തിക്കാട്ടാനാണ് മോദിയും അമിത് ഷായും പ്രചാരണങ്ങൾ നടത്തുന്നത്. ഇന്ത്യൻ രാഷ്ട്രീയത്തിലെ വലിയ കൊള്ളക്കാരാണിവർ. പാവങ്ങളുടെ സ്വപ്നങ്ങൾ വിൽക്കുകയാണ് ഇരുവരും ചെയ്യുന്നതെന്ന് ഐ.പി സിങ് വ്യക്തമാക്കി.

ഗുജറാത്തിൽ മോദിയും അമിത് ഷായും നുണ പ്രചരിപ്പിക്കുകയാണ്. കൊട്ടിഘോഷിക്കുന്ന ഗുജറാത്ത് മാതൃക സമ്പൂർണ പരാജയമാണ്. പരാജയപ്പെട്ട ഈ മാതൃക ഹിന്ദി ഹൃദയഭൂമിയിൽ നടപ്പാക്കാനാണ് ശ്രമിക്കുന്നത്. ഞാൻ പറയുന്നത് സത്യങ്ങളാണ് -സിങ് വ്യക്തമാക്കി.

കൂറുപുലര്‍ത്തുന്ന നേതാക്കളെ പാർട്ടിക്ക് ആവശ്യമില്ല, അതാണ് എൽ.കെ. അദ്വാനിയുടെയും മുരളീ മനോഹൻ ജോഷിയുടെയും കാര്യത്തിൽ സംഭവിച്ചത്. പാർട്ടിയെ കെട്ടിപ്പടുത്തവരാണ് ഇരുവരും. മോദിയുടെയും അമിത് ഷായുടെയും തന്ത്രങ്ങൾക്ക് കൊള്ളാത്തതു കൊണ്ടാണ് അദ്വാനിയെയും ജോഷിയെയും പാഴ്വസ്തുക്കൾ പോലെ തള്ളിയതെന്നും ഐ.പി സിങ് ആരോപിച്ചു.

മോദി സർക്കാറിന്‍റെയും ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാറിന്‍റെയും അമിത് ഷായുടെയും തീരുമാനങ്ങളെ ശക്തമായി പിന്തുണച്ചിരുന്ന നേതാവായിരുന്നു ഐ.പി സിങ്. മോദിക്കും അമിത് ഷാക്കും എതിരെ തിരിഞ്ഞതോടെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് സിങ്ങിനെ ആറു വർഷത്തേക്ക് ബി.ജെ.പി പുറത്താക്കി.

Tags:    
News Summary - IP Singh Criticize Narendra Modi and Amit Shah -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.