​െഎ.എൻ.എക്​സ്​ മീഡിയ കേസ്​: ചിദംബരത്തെ സെപ്​തംബർ 28 വരെ അറസ്​റ്റ്​ ചെയ്യരുതെന്ന്​ കോടതി

ന്യൂഡൽഹി: ​െഎ.എൻ.എക്​സ്​ മീഡിയ കേസുമായി ബന്ധപ്പെട്ട്​ മുൻ ധനകാര്യമന്ത്രിയും മുതിർന്ന കോൺഗ്രസ്​ നേതാവ​ുമായ പി.ചിദംബരത്തെ സെപ്​തംബർ 28 വരെ അറസ്​റ്റ്​ ചെയ്യരുതെന്ന്​ ഡൽഹി ഹൈകോടതി. സി.ബി.​െഎയുടേയും എൻഫോഴ്​സ്​മ​​െൻറ്​ ഡയറക്​ടറേറ്റി​േൻറയും അറസ്​റ്റിൽ നിന്ന്​ രക്ഷ നേടാനായി ചിദംബരം സമർപ്പിച്ച മുൻകൂർ ജാമ്യ ഹരജി പരിഗണിച്ചാണ്​ കോടതി ഉത്തരവ്​.

2007ൽ ഡോ. മൻമോഹൻ സിങ്​ സർക്കാറിൽ ധനകാര്യമന്ത്രി ആയിരുന്നപ്പോൾ പീറ്റർ മുഖർജി, ഭാര്യ ഇന്ദ്രാണി മുഖർജി എന്നിവരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ​െഎ.എൻ.എക്​സ്​ മീഡിയക്ക്​ വഴിവിട്ട വിദേശ നിക്ഷേപത്തിന്​ അനുമതി നൽകിയെന്നാണ് കേസിലെ ആരോപണം. 305 കോടിയുടേതാണ്​ ​െഎ.എൻ.എക്​സ്​ മീഡിയ കേസ്​. 

അനുമതി നേടിക്കൊടുക്കുന്നതിന്​ ചിദംബരത്തി​​​െൻറ മകൻ കാർത്തി ചിദംബരം പണം കൈപ്പറ്റിയെന്നും സി.ബി.​െഎ ആരോപിക്കുന്നു. കാർത്തി ചിദംബരം ഫെബ്രുവരിയിൽ അറസ്​റ്റിലായിരുന്നെങ്കിലും മാർച്ചിൽ ജാമ്യം ലഭിച്ചു.

3500 കോടിയുടെ എയർസെൽ മാക്​സിസ്​ ഇടപാടിലും ചിദംബരവും മകൻ കാർത്തി ചിദംബരവും അന്വേഷണം നേരിടുന്നുണ്ട്​. 2006ൽ ധനമന്ത്രിയായിരിക്കെ ഇന്ത്യയിലെ എയർസെൽ കമ്പനിയിൽ നിക്ഷേപം നടത്താൻ മലേഷ്യയിലെ മാക്​സിസ്​ കമ്പനിക്ക്​ ചിദംബരം വഴിവിട്ട്​ അനുമതി നൽകിയെന്നാണ്​ ഇൗ കേസിലെയും സി.ബി.​െഎ ആരോപണം. ഇതിന്​ പ്രതിഫലമായി മകൻ കാർത്തി ചിദംബരത്തിന്​ കോഴ ലഭിച്ചുവെന്നും​ അന്വേഷണ ഏജൻസി ആരോപിക്കുന്നു. 

Tags:    
News Summary - INX Media case: Interim protection to Chidambaram extended-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.