Posted On
date_range Updated On
date_range 14 യാത്രക്കാരെ എയർപോർട്ടിലിരുത്തി വിമാനം നേരത്തേ പുറപ്പെട്ടു
മുംബൈ: പതിവിന് വിപരീതമായി ഇൻഡിഗോയുടെ ഗോവ- ഹൈദരാബാദ് വിമാനം നേരത്തേ പുറപ്പെട്ടെന്ന പരാതിയുമായി യാത്രാക്കാർ. ബോർഡിങ് പാസ് ലഭിച്ച 14 യാത്രാക്കാർക്കാണ് നേരത്തേ പുറപ്പെട്ടതിനാൽ വിമാനത്തിൽ യാത്ര ചെയ്യാൻ കഴിയാതിരുന്നത്.
ഗോവയിൽ നിന്ന് 10.50ന് പോകേണ്ടിയിരുന്ന വിമാനം 25 മിനിറ്റ് നേരത്തേയാണ് മുന്നറിയിപ്പ് പോലും നൽകാതെ പുറപ്പെട്ടതെന്ന് യാത്രക്കാർ പറയുന്നു. ബോർഡിങ്ങ് പാസ് എടുത്ത യാത്രക്കാർ വിമാനത്താവളത്തിൽ ഉള്ളപ്പോഴാണ് ഇവരെക്കൂടാതെ വിമാനം പുറപ്പെട്ടത്.
ഹൈദരാബാദിൽ 12.05ന് എത്തേണ്ടിയിരുന്ന വിമാനം 11.40ന് തന്നെ എത്തി. എന്നാൽ 10.25നാണ് ബോർഡിങ് ഗേറ്റ് അടച്ചതെന്നും 10.33ന് മാത്രമാണ് യാത്രക്കാർ ഗേറ്റിൽ എത്തിയതെന്നുമാണ് ഇൻഡിഗോ അധികൃതർ നൽകുന്ന വിശദീകരണം.
യാത്രക്കാരെ രാവിലത്തെ ഫ്ളൈറ്റിൽ ഹൈദരാബാദിൽ എത്തിച്ചതായും ഇൻഡിഗോ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.