ഉദ്ഘാടനം കഴിഞ്ഞ് രണ്ടാം ദിവസം തന്നെ പണിമുടക്കി രാജ്യത്തെ അതിവേഗ ട്രെയിൻ

ന്യൂഡൽഹി: ഇന്നലെ പ്രധാനമന്ത്രി നരേ​ന്ദ്ര മോദി ഉദ്ഘാടനം ചെയ്ത വന്ദേ ഭാരത്​ എക്​സ്​പ്രസ് രണ്ടാം ദിവസം തന്നെ പണിമുടക്കി. ആദ്യ യാത്ര കഴിഞ്ഞ് വാരണാസിയിൽ നിന്ന് മടങ്ങുകയായിരുന്ന ട്രെയിൻ ഡൽഹിക്ക് 18 കിലോമീറ്റർ അകലെ വെച്ചാണ് ബ്രേക് ഡൗണായി വഴിയിൽ കുടുങ്ങിയത്.

രാവിലെ അഞ്ച് മണിക്ക് ചില കോച്ചുകളിൽ വൈദ്യുതി നഷ്ടമായി. ബ്രേക്കിങ് സിസ്റ്റം തകരാറിലായതിനെ തുടർന്ന് മണവും പുകയും ഇതിനിടെ ട്രെയിനിൽ നിന്നുണ്ടായി. വേഗത വർധിപ്പിച്ചപ്പോൾ തീവണ്ടി അപശബ്ദം ഉണ്ടാക്കുകയും ചെയ്തു. ഈ തകരാറുകൾ കാരണം എയർ കണ്ടീഷണറുകളും ഒാഫായി. മൂന്ന് മണിക്കൂറോളം നീണ്ട അറ്റകുറ്റപ്പണിക്കൊടുവിലാണ് ട്രെയിൻ പിന്നീട് പുറപ്പെട്ടത്. യാത്രക്കാരെ മറ്റൊരു ട്രെയിനിലേക്ക് മാറ്റിയിരുന്നു.

പ്രശ്നം പരിഹരിക്കാൻ ട്രെയിൻ ഡൽഹിയിലേക്ക് കൊണ്ടുപോയി. മണിക്കൂറിൽ 160 കിലോമീറ്ററിൽ സഞ്ചരിക്കുന്ന ട്രെയിൻ പിന്നീട് മണിക്കൂറിൽ 10 കിലോമീറ്റർ വേഗത്തിലാണ് ഒാടിയത്. ചെ​െന്നെയിലെ ഇൻറഗ്രൽ കോച്ച്​ ഫാക്​ടറിയിൽ 18 മാസം എടുത്താണ്​ ട്രെയിൻ നിർമിച്ചത്​. മൂന്നു ട്രയൽ റണ്ണുകളിലായി 7000 കിലോമീറ്റർ ദൂരം ഒാടിച്ചാണ് ട്രെയിൻ ഉദ്ഘാടനത്തിന് ഒരുക്കിയത്.

ന്യൂഡൽഹി റെയിൽവേ സ്​റ്റേഷനിൽ നിന്ന് ഇന്നലെയാണ്​ വന്ദേ ഭാരത്​ എക്​സ്​പ്രസ്​ കന്നിയോട്ടം തുടങ്ങിയത്​. ‘ഒ​െരാറ്റ ഇന്ത്യ, ശ്രേഷ്​ഠ ഇന്ത്യ’ എന്ന മു​ദ്രാവാക്യത്തെയാണ്​ ഇൗ ട്രെയിൻ പ്രതിനിധാനം ചെയ്യുന്നതെന്ന് മോദി പറഞ്ഞിരുന്നു. ഉദ്​ഘാടന യാത്രയിൽ റെയിൽവേ മന്ത്രി പിയൂഷ്​ ഗോയലും ഉദ്യോഗസ്​ഥരും പ​െങ്കടുത്തിരുന്നു.

ഡൽഹിയിൽനിന്ന്​ വാരാണസി വരെയുള്ള 776 കിലോമീറ്റർ എക്​സ്​പ്രസ് ഈ ട്രെയിൻ​ എട്ടു മണിക്കൂർകൊണ്ട്​ സഞ്ചരിച്ചെത്തുമെന്ന്​ റെയിൽ​േവ ഉദ്യോഗസ്​ഥർ പറയുന്നു. സാധാരണ ട്രെയിനുകൾ 11.5 മണിക്കൂർ എടുക്കുന്നിടത്താണിത്​. ഇതിനിടയിൽ കാൺപുരിലും അലഹബാദിലും മാ​ത്രമാണ്​ സ്​റ്റോപ്പുള്ളത്​.

ശതാബ്​ദി ട്രെയിനുകളുടേതുപോലുള്ള കോച്ചുകളാണെങ്കിലും അതിനെക്കാൾ കൂടതൽ സൗകര്യങ്ങൾ ഇതിലുണ്ടെന്ന്​ പറയുന്നു. ​​ആഴ്​ചയിൽ അഞ്ചുദിവസം സർവിസ്​ നടത്തും. പതിവുയാത്ര സർവിസ്​ ഞായറാഴ്​ച രാവിലെ 11.30ന്​ ആരംഭിക്കാനിരിക്കെ ടിക്കറ്റുകൾ എല്ലാം വിറ്റുപോയിട്ടുണ്ട്. ഡൽഹിയിൽനിന്ന്​ വാരാണസിയിലേക്ക്​ എ.സി ചെയർ ടിക്കറ്റ്​ നിരക്ക്​ 1760 രൂപയാണ്​. എക്​സിക്യൂട്ടിവ്​ ക്ലാസിനാവ​െട്ട, 3310 രൂപയും.

Tags:    
News Summary - India's Fastest Train, Vande Bharat Express, Breaks Down Day After Launch- india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.