ഇൻഡ്യ സഖ്യത്തിന്‍റെ ആദ്യ പൊതുയോഗം ഒക്ടോബറിൽ ഭോപ്പാലിൽ; സീറ്റ് പങ്കിടൽ ചർച്ചയായി

ന്യൂഡൽഹി: പ്രതിപക്ഷ സഖ്യമായ ഇൻഡ്യയുടെ ആദ്യ പൊതുയോഗം മധ്യപ്രദേശിലെ ഭോപ്പാലിൽ ഒക്ടോബർ ആദ്യവാരം നടക്കും. ബുധനാഴ്ച ചേർന്ന സഖ്യത്തിന്‍റെ കോർഡിനേഷൻ കമ്മിറ്റി യോഗത്തിനുശേഷമാണ് നേതാക്കൾ ഇക്കാര്യം അറിയിച്ചത്.

വിലക്കയറ്റം, തൊഴിലില്ലായ്മ, ബി.ജെ.പി സർക്കാറിന്‍റെ അഴിമതി എന്നീ വിഷയങ്ങളിൽ ഊന്നിയാകും യോഗമെന്ന് ഇൻഡ്യ സഖ്യം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ഡൽഹിയിൽ എൻ.സി.പി അധ്യക്ഷൻ ശരത് പവാറിന്‍റെ വസതിയിലാണ് 14 അംഗ കോർഡിനേഷൻ കമ്മിറ്റി യോഗം ചേർന്നത്. അടുത്ത വർഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് പങ്കിടുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.

കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ പാർട്ടികളുടെ പ്രകടനവും ഓരോ സംസ്ഥാനത്തെയും പാർട്ടികളുടെ ശക്തിയും അടിസ്ഥാനമാക്കി സീറ്റ് പങ്കിടൽ ഫോർമുല തയാറാക്കാനും സഖ്യത്തിലെ പാർട്ടികളുമായി ഇതിന്‍റെ അടിസ്ഥാനത്തിൽ ചർച്ചകൾ ആരംഭിക്കാനും യോഗം തീരുമാനിച്ചു. ബിഹാറിലെ ജാതി സെൻസസ് പ്രശ്നത്തിൽ ഇടപെടുമെന്നും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

Tags:    
News Summary - INDIA’s 1st public meet in Bhopal in October

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.