വിവരാവകാശ നിയമം: ഒരു വർഷം സമർപ്പിക്കുന്നത്​ 60 ലക്ഷം അപേക്ഷകൾ

ന്യൂഡൽഹി: വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ ലഭിക്കുന്നതിനായി ഇന്ത്യയിൽ ഒരു വർഷം സമർപ്പിക്കപ്പെടുന്നത്​ ഏകദേശം 60 ലക്ഷം അപേക്ഷകൾ. അഴിമതി ഉൾപ്പടെയുള്ള പ്രശ്​നങ്ങൾ രാജ്യത്ത്​ ഇന്ന്​ നിലവിലുണ്ട്​.ഇതിനെതിരെ സാധാരണക്കാരായ ജനങ്ങൾ ആയുധമാക്കി ഉപയോഗിക്കുന്നത്​ വിവരാവകാശ നിയമമാണ്​​.

വിവരവാകശ നിയമം ഉപയോഗിച്ച്​ വിവിധ സാമൂഹിക പ്രശ്​നങ്ങളിൽ ഇടപ്പെട്ട അറുപതോളം പേർ ഇതിനകം  കൊല്ലപ്പെട്ടുവെന്ന്​ ഇൗ മേഖലയിൽ പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകയായ അഞ്​ജലി ഭരദ്വാജ്​ ചൂണ്ടിക്കാട്ടുന്നു. മുന്നുറോളം പേർക്ക്​ വിവരവകാശ നിയമപ്രകാരം  അപേക്ഷ സമർപ്പിച്ചതി​​െൻറ പേരിൽ മർദ്ദനമേൽക്കേണ്ടി വന്നതായും കണക്കുകൾ പറയുന്നു. എന്നാൽ ഇതുസംബന്ധിച്ച കേസുകളെ കുറിച്ച്​ ബന്ധപ്പെട്ട അധികാരികൾക്ക്​ കൃത്യമായ വിവരങ്ങളില്ലെന്നും അഞ്​ജലി പറഞ്ഞു.

വിവരാവകാശ നിയമം നിലവിലുള്ള ഏഴുപത്​ രാജ്യങ്ങളിലൊന്നാണ്​ ഇന്ത്യ. രാജ്യത്ത്​ ഇൗയടുത്ത്​ നടത്തിയ ഒരു സർവേയിൽ 69 ശതമാനം ജനങ്ങൾക്കും സർക്കാർ ഒാഫീസുകളിൽ നി സേവനം ലഭിക്കുന്നതിന്​ കൈക്കൂലി നൽകേണ്ടി വരുന്നതായാണ്​ റിപ്പോർട്ട്​.

Tags:    
News Summary - Indians File 6 Million RTI Requests A Year–India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.