ഇന്ത്യക്കാര​െൻറ ഫേസ്​ബുക്കിൽ നുഴഞ്ഞുകയറി 12,000 പൗണ്ട്​ തട്ടിയെടുത്തു

ലണ്ടൻ: ഇന്ത്യക്കാരനായ യോഗ ഇൻസ്​ട്രക്​ടറുടെ ഫേസ്​ബുക്കിൽ നുഴഞ്ഞുകയറി അക്കൗണ്ട്​ വിവരങ്ങൾ ചോർത്തിയ സംഘം 12,000 പൗണ്ട്​ (ഏതാണ്ട്​ 10,32,974 രൂപ) തട്ടിയെടുത്തു. ഇദ്ദേഹം ഫേസ്​ബുക്കിൽ ഡെബിറ്റ്​ കാർഡ്​ വിവരങ്ങൾ സൂക്ഷിച്ചിരുന്നു. ഇത്​ ചോർത്തിയ സംഘം, ഒാൺലൈൻ ചൂതാട്ട വെബ്​സൈറ്റിലേക്കാണ്​ പണം കൈമാറിയത്​.

സെപ്​റ്റംബർ 26നും 28നും ഇടയിൽ 110 ഇടപാടുകളാണ്​ തട്ടിപ്പുസംഘം നടത്തിയത്​. വിവരം അറിഞ്ഞതിനെ തുടർന്ന്​ ബാങ്കിൽ ബന്ധപ്പെട്ടതി​​െൻറ അടിസ്​ഥാനത്തിൽ കാർഡ്​ റദ്ദാക്കി. ഫേസ്​ബുക്കിൽനിന്ന്​ വിവരങ്ങൾ ഒഴിവാക്കാൻ ബാങ്ക്​ അധികൃതർ അദ്ദേഹത്തോട്​ നിർദേശിച്ചു.
 
Tags:    
News Summary - Indian-origin Yoga instructor loses 12000 pounds via Facebook

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.