സമാധാനത്തിനുള്ള നോബൽ പുരസ്കാരം: പട്ടികയിൽ ഇടം നേടി ആൾട്ട് ന്യൂസ് സഹസ്ഥാപകർ

ഡൽഹി: ഈ വർഷത്തെ സമാധാനത്തിനുള്ള നോബൽ പുരസ്കാര പട്ടികയിൽ വസ്തുതാ പരിശോധനാ സൈറ്റായ ആൾട്ട് ന്യൂസിന്‍റെ സഹസ്ഥാപകർ മുഹമ്മദ് സുബൈറും പ്രകീത് സിൻഹയും ഇടം നേടിയതായി റിപ്പോർട്ട്.റോയിട്ടേഴ്സ് സര്‍വേ പ്രകാരം ടൈം വെബ്സൈറ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പ്രകോപനപരവും വിദ്വേഷപരവും, വികാരങ്ങൾ വ്രണപ്പെടുത്തുന്നതുമായ രീതിയിൽ 2018ൽ ട്വീറ്റ് ചെയ്തെന്നാരോപിച്ച് സുബൈറിനെ ഈ വർഷം ജൂണിൽ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിനെതിരെ ആഗോളതലത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.എന്നാൽ സുപ്രീം കോടതി ജാമ്യം അനുവദിക്കുകയും ഒരു മാസത്തിന് ശേഷം സുബൈർ തിഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങുകയും ചെയ്തു.

ബെലാറസ് പ്രതിപക്ഷ നേതാവ് സ്വിയാറ്റ്‌ലാന സിഖനൂസ്കയ, ബ്രോഡ്കാസ്റ്റർ ഡേവിഡ് ആറ്റൻബറോ, കാലാവസ്ഥാ പ്രവർത്തക ഗ്രേറ്റ തുൻബെർഗ്, ഫ്രാൻസിസ് മാർപ്പാപ്പ , തുവാലുവിന്റെ വിദേശകാര്യ മന്ത്രി സൈമൺ കോഫെ, മ്യാൻമറിന്റെ ദേശീയ ഐക്യ സർക്കാർ തുടങ്ങിയവർ ഉൾപ്പെടുന്നതായി സർവ്വേ റിപ്പോർട്ടുകൾ പറയുന്നു.അതേസമയം, ഇതുസംബന്ധിച്ച ഔദ്യോഗിക പട്ടിക നൊബേല്‍ കമ്മിറ്റി പുറത്തുവിട്ടിട്ടില്ല.251വ്യക്തികളും 92സംഘടനകളുമുൾപ്പെടെ 343 പേരാണ് ഈ വർഷം പുരസ്കാര പട്ടികയിലുള്ളത്.

Tags:    
News Summary - Indian Fact-Checker Duo Among Contenders For Nobel Peace

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.