ഇന്ത്യൻ സമ്പദ് വ്യവസ്ഥ സുശക്തം -മോദി

ന്യൂഡൽഹി: ഇന്ത്യയുടെ സാമ്പത്തിക രംഗം എല്ലാതരത്തിലും സുശക്തമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാക്കാല വും ഇന്ത്യൻ സമ്പദ് രംഗം ശക്തമാണ്. അഞ്ച് ട്രില്യൺ സാമ്പത്തിക വ്യവസ്ഥയെ കുറിച്ചാണ് നമ്മൾ ചർച്ച ചെയ്യേണ്ടത്. വലി യ ചിന്തകളാണ് വേണ്ടതെന്നും ചെറിയ ചിന്തകൾ ആവശ്യമില്ലെന്നും മോദി പറഞ്ഞു. രാജ്യസഭയിൽ പാർലമെന്‍റിന്‍റെ ബജറ്റ് സെ ഷനിൽ സംസാരിക്കുകയായിരുന്നു മോദി.

ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയ ആർട്ടിക്കിൾ 370 റദ്ദാക്കിയ ആഗസ്റ്റ് അഞ്ച് ഭീകരവാദത്തെ പിന്തുണക്കുന്നവർക്കാണ് കറുത്ത ദിവസമായി അനുഭവപ്പെട്ടത്. ആഗസ്റ്റ് അഞ്ച് കറുത്ത ദിനമാണെന്ന് എം.ഡി.എം.കെ എം.പി വൈകോ അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെയാണ് മോദിയുടെ പ്രസ്താവന. ഭീകരവാദവും വിഘടനവാദവും പ്രോത്സാഹിപ്പിക്കുന്നവർക്കാണ് ആഗസ്റ്റ് അഞ്ച് കറുത്ത ദിനമായി തോന്നിയത്.

ജമ്മു കശ്മീരിലെ ജനതയ്ക്ക് കേന്ദ്ര പദ്ധതികളുടെയും സംവരണത്തിന്‍റെയും ആനുകൂല്യം ആദ്യമായി ലഭിച്ചത് ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമാണ്. നിരവധി ചർച്ചകൾക്ക് ശേഷമാണ് ജമ്മു കശ്മീരിനെ വിഭജിക്കാനുള്ള തീരുമാനം നടപ്പാക്കിയത്. എന്നാൽ, തെലങ്കാന സംസ്ഥാനം രൂപീകരിക്കുന്ന സമയത്ത് ഇത്തരം ചർച്ച നടന്നിരുന്നില്ല. തെലങ്കാനയിലെ ജനങ്ങളോട് പോലും ഒന്നും പറഞ്ഞിരുന്നില്ലെന്നും മോദി പറഞ്ഞു.

വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ മുമ്പെങ്ങുമില്ലാത്ത വിധം ശാന്തതയാണ് നിലനിൽക്കുന്നത്. ആദിവാസി ജനങ്ങൾ വലിയ വോട്ട് ബാങ്ക് അല്ലെന്ന വിലയിരുത്തലിൽ കോൺഗ്രസ് വടക്കു-കിഴക്കൻ സംസ്ഥാനങ്ങൾക്കായി ഒന്നും ചെയ്തിട്ടില്ല.

ജി.എസ്.ടിയെക്കാൾ മികച്ച നികുതി സംവിധാനം നിങ്ങൾക്ക് അറിയാമായിരുന്നെങ്കിൽ എന്തുകൊണ്ട് അത് നടപ്പാക്കിയില്ലെന്ന് മോദി കോൺഗ്രസിനോട് ചോദിച്ചു.

Tags:    
News Summary - Indian economy strong by all standards, says PM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.