വിവാദ റിപ്പോർട്ടിങ്​: രാജ്​ദീപിനെ വിലക്കി ഇന്ത്യാ ടുഡേ; ഒരുമാസത്തെ ശമ്പളം പിടിച്ചെടുക്കാനും തീരുമാനം

ഡൽഹി: മുതർന്ന അവതാരകനും കൺസൾട്ടിങ്​ എഡിറ്ററുമായ രാജ്​ദീപ്​ സർദേശായിയെ രണ്ട് ആഴ്​ചത്തേക്ക്​ വിലക്കി ഇന്ത്യാടുഡേ ഗ്രൂപ്പ്​. രാജ്​ദീപിന്‍റെ ഒരുമാസത്തെ ശമ്പളം പിടിച്ചെടുക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. റിപബ്ലിക്​ ദിനത്തിലെ കർഷക പ്രക്ഷോഭം റിപ്പോർട്ട്​ ചെയ്യുന്നതിനിടെ കർഷകനെ​ വെടിവച്ച്​ കൊന്നെന്ന പ്രസ്​താവന നടത്തിയതിനാണ്​ നടപടി. ​


ജനുവരി 26ന് കാർഷിക നിയമങ്ങൾക്കെതിരായ റാലിയിൽ പ്രതിഷേധക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായിരുന്നു. നവീനീത് സിങ്​ എന്ന കർഷകനെ പോലീസ് വെടിവച്ച് കൊന്നതായി സർദേശായി റിപ്പോർട്ട് ചെയ്യുകയും പ്രക്ഷേപണത്തിന് മുമ്പ് അദ്ദേഹം ഈ അവകാശവാദം ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന്​ ഡൽഹി പോലീസ് പുറത്തുവിട്ട വീഡിയോയിൽ ഒരു ട്രാക്​ടർ മറിയുന്നതായി ഉണ്ടായിരുന്നു. ട്രാക്​ടർ ഓടിച്ചിരുന്നത്​ നവീനീത് സിങാണെന്നും ഈ അപകടത്തിലാണ്​ അദ്ദേഹം മരിച്ചതെന്നുമാണ്​ പൊലീസ്​ പറയുന്നത്​.

വീഡിയോ പുറത്തിറങ്ങിയ ഉടൻ രാജ്​ദീപ്​ തന്‍റെ പ്രസ്താവന പിൻവലിക്കുകയും മറ്റൊരു ട്വീറ്റ്​ പുറത്തുവിടുകയും ചെയ്​തു.'ട്രാക്ടർ ഓടിക്കവെ മരിച്ച നവനീത് സിങിനെ ഡൽഹി പോലീസ് വെടിവച്ചു കൊന്നതായി കർഷക പ്രക്ഷോഭകർ പറയു​േമ്പാൾ ഈ വീഡിയോയിൽ കാണുന്നത്​ മറ്റൊന്നാണ്​. പോലീസ് ബാരിക്കേഡുകൾ തകർക്കാൻ ശ്രമിക്കുന്നതിനിടെ ട്രാക്ടർ മറിഞ്ഞതായി വീഡിയോ വ്യക്തമാക്കുന്നു. കർഷക പ്രക്ഷോഭകരുടെ ആരോപണങ്ങൾ നിലനിൽക്കുന്നില്ല. പോസ്റ്റ്‌മോർട്ടം കാത്തിരിക്കുകയേ നിവൃത്തിയുള്ളൂ' -രാജ്​ദീപ്​ ട്വീറ്റിൽ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.