വാക്​സിൻ സ്വീകരിച്ചത്​ 57 ലക്ഷം പേർ; ഇന്ത്യക്ക്​ മൂന്നാം സ്​ഥാനം

ന്യൂഡൽഹി: രാജ്യത്ത്​ 24 മണിക്കൂറിനിടെ 12,059 കോവിഡ്​ കേസുകൾ റിപ്പോർട്ട്​ ചെയ്​തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. 78 മരണങ്ങളും റിപ്പോർട്ട്​ ചെയ്​തു.

രജിസ്റ്റർ ചെയ്​ത ആരോഗ്യ പ്രവർത്തകരിൽ 54.7 ശതമാനം പേരും വാക്​സിൻ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം അഡീഷനൽ സെക്രട്ടറി മനോഹർ അഗ്​നാനി പറഞ്ഞു. ശനിയാഴ്ച വൈകീട്ട്​ ആറുമണി വരെ 56.36 ലക്ഷം പേർ​ വാക്​സിനേഷന്​ വിധേയരായി. ഇതിൽ 52.66 ലക്ഷം ആളുകൾ ആരോഗ്യപ്രവർത്തകരാണെന്ന്​ അദ്ദേഹം പറഞ്ഞു​.

ഏറ്റവും കൂടുതൽ ആളുകളെ വാക്​സിനേഷന്​ വിധേയമാക്കിയ മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറിയതായി കേന്ദ്ര സർക്കാർ അറിയിച്ചു.

രാജ്യത്ത്​ ഇതുവരെ 1,08,26,363 കോവിഡ്​ കേസുകളാണ്​ റിപ്പോർട്ട്​ ചെയ്​തത്​. 1,54,996 പേരാണ്​ മഹാമാരി മൂലം മരണത്തിന്​ കീഴടങ്ങിയത്​. 11, 805 പേർ രോഗമുക്തി നേടി. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1,05,22,601 ആയി.1,48,766 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​.

Tags:    
News Summary - India third topmost country with highest doses of Covid-19 vaccine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.