ന്യൂഡൽഹി: കോവിഡിെൻറ പുതിയ വകഭേദം ഒമിക്രോൺ തടയാൻ നിതാന്ത ജാഗ്രതയും നിരീക്ഷണവും അടച്ചിടലും വാക്സിനേഷൻ വർധിപ്പിക്കലും അനിവാര്യമാകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതിന്റെ ഭാഗമായി അന്താരാഷ്ട്ര യാത്രക്കാർക്ക് പുതിയ മാർഗനിർദേശം പുറപ്പെടുവിച്ചു. രാജ്യാന്തര വിമാന സർവിസ് പുനരാരംഭിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കാനും തീരുമാനമായി. ഒമിക്രോൺ വൈറസിെൻറ ഭീഷണിയുള്ള രാജ്യങ്ങളിൽനിന്ന് കര, കടൽ, വ്യോമ മാർഗം വരുന്നവർക്കും 'റിസ്ക്ക്' രാജ്യങ്ങളിലൂടെ യാത്ര ചെയ്തവർക്കും നിബന്ധനകൾ ബാധകമാണ്. ഡിസംബർ ഒന്നുമുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിലാകും.
യാത്രയുടെ വിവരങ്ങൾ എയർ സുവിധ പോർട്ടലിൽ നൽകണം. അവസാന 14 ദിവസെത്ത യാത്രാവിവരങ്ങളും നൽകണം. പോർട്ടൽ വിലാസം: https://www.newdelhiairport.in/airsuvidha/apho-registration
72 മണിക്കൂറിനു മുെമ്പടുത്ത, ആർ.ടി. പി.സി.ആർ നെഗറ്റിവ് റിപ്പോർട്ട് അപ്ലോഡ് ചെയ്യണം. റിപ്പോർട്ടിെൻറ ആധികാരികത വ്യക്തമാക്കുന്ന സത്യവാങ്മൂലം നൽകണം. ഇതിൽ ക്രമക്കേടുണ്ടായാൽ നിയമനടപടി നേരിടേണ്ടിവരും. വീട്/സ്ഥാപന സമ്പർക്കവിലക്ക് എന്നിവക്ക് സന്നദ്ധമാണെന്ന് പോർട്ടലിലോ അല്ലെങ്കിൽ യാത്രക്കുമുമ്പ് എയർലൈൻ അധികൃതർ വഴിയോ അറിയിക്കണം.
ഒമിക്രോൺ ഭീഷണിയുള്ള രാജ്യങ്ങളിൽനിന്ന് വരുന്നവർ സമ്പർക്കവിലക്കിന് വിധേയരാകാൻ തയാറാകണം. പോർട്ടലിൽ വിവരങ്ങൾ നൽകിയവരെയും കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്തവരെയും മാത്രമേ വിമാനക്കമ്പനികൾ വിമാനത്തിൽ കയറ്റാവൂ. എല്ലാവരും ആരോഗ്യസേതു ആപ് ഡൗൺലോഡ് ചെയ്യണം. വിമാനയാത്രക്കിടെ ആർക്കെങ്കിലും കോവിഡ് റിപ്പോർട്ട് ചെയ്താൽ അവരെ ഐസൊലേറ്റ് ചെയ്യണം
വിമാനത്തിൽനിന്നിറങ്ങുേമ്പാൾ ശാരീരിക അകലം പാലിക്കണം. തെർമൽ സ്ക്രീനിങ് നടത്തണം. രോഗലക്ഷണം കണ്ടെത്തിയാൽ ഉടൻ യാത്രക്കാരനെ ഐസൊലേറ്റ് ചെയ്യണം. കോൺടാക്ട് കണ്ടെത്തി നടപടി സ്വീകരിക്കണം. ഒമിക്രോൺ ഭീഷണിയുള്ള രാജ്യങ്ങളിൽനിന്ന് വരുന്നവർ സ്വന്തം ചെലവിലാണ് പരിശോധന നടത്തേണ്ടത്. വിമാനത്താവളത്തിൽനിന്ന് പോകുന്നതിനോ കണക്ഷൻ വിമാനത്തിൽ കയറുന്നതിനോ റിസൽട്ട് വരുന്നതുവരെ കാത്തുനിൽക്കണം.
ഇന്ത്യയിൽ വന്നശേഷം എട്ടാമത്തെ ദിവസം വീണ്ടും പരിശോധിക്കണം. നെഗറ്റിവ് ആണെങ്കിൽ വീണ്ടും ഏഴു ദിവസം സ്വയം നിരീക്ഷണത്തിൽ കഴിയണം.
ഒമിക്രോൺ ഭീഷണിയില്ലാത്ത രാജ്യങ്ങളിൽനിന്ന് വരുന്നവരെ പരിശോധനയില്ലാതെ പോകാൻ അനുവദിക്കാം. ഇവർ 14 ദിവസം സ്വയംനിരീക്ഷണത്തിൽ കഴിയണം. അതോടൊപ്പം ഒമിക്രോൺ ഭീഷണിയില്ലാത്ത രാജ്യങ്ങളിൽനിന്ന് വരുന്നവരിൽ അഞ്ചു ശതമാനം പേരെ വിമാനത്താവളത്തിൽ റാൻഡം പരിശോധന നടത്തണം. കടൽ, കരമാർഗം വരുന്നവർക്ക് പോർട്ടൽ രജിസ്ട്രേഷൻ ഒഴികെ മറ്റു നടപടിക്രമങ്ങളെല്ലാം ബാധകമാണ്.
അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളെ എല്ലാ പരിശോധനയിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.