ന്യൂഡൽഹി: പാകിസ്താനുമായി സംഭാഷണത്തിന് ഇന്ത്യ സന്നദ്ധത അറിയിെച്ചന്ന പാക് മാധ് യമ വാർത്തകൾ നിഷേധിച്ച് വിദേശകാര്യ മന്ത്രാലയം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യും വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുടെയും സ്ഥാനലബ്ധിയിൽ ഇരുവർക്കും അഭിനന്ദനം അറിയിച്ചുകൊണ്ട് പാകിസ്താൻ അയച്ച സന്ദേശങ്ങൾക്കുള്ള മറുപടിയായി, ഇരുവരും ചർച്ച സന്നദ്ധത അറിയിച്ചുവെന്നായിരുന്നു പാക് പത്രമായ എക്സ്പ്രസ് ൈട്രബ്യൂൺ റിപ്പോർട്ട് ചെയ്തത്.
പാക് പ്രധാനമന്ത്രി ഇംറാൻ ഖാെൻറയും വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറൈശിയുടെയും അഭിനന്ദന സന്ദേശത്തിന്, നയതന്ത്ര നടപടിക്രമം അനുസരിച്ച് നന്ദി പറയുകയാണ് ഉണ്ടായതെന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് രവീഷ് കുമാർ പറഞ്ഞു. പാകിസ്താൻ അടക്കം എല്ലാ രാജ്യങ്ങളുമായും സ്വാഭാവിക ബന്ധവും സഹകരണവുമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും അതിന് ആദ്യം വിശ്വാസത്തിെൻറ അന്തരീക്ഷം കൈവരണമെന്നും ഭീകരതയും അക്രമവും അവസാനിക്കണമെന്നും മറുപടിയിൽ വിശദീകരിച്ചതായി രവീഷ് കുമാർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.