ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം അതിവേഗം വർധിക്കുന്നു. ഇന്നലെ മാത്രം 24,850 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 6,73,165 ആയി. ഇതിൽ 2,44,814 പേരാണ് ചികിത്സയിൽ തുടരുന്നത്. ഏറ്റവും കൂടുതൽ രോഗികളുള്ള രാജ്യങ്ങളുടെ പട്ടികയിൽ യു.എസിനും ബ്രസീലിനും റഷ്യക്കും പിന്നിലായി നാലാമതാണ് ഇന്ത്യ.
613 പേർ കൂടി ഇന്നലെ മരിച്ചതോടെ ആകെ മരണം 19,268 ആയി. തുടർച്ചയായ മൂന്നാമത്തെ ദിവസമാണ് രാജ്യത്ത് 20,000ന് മുകളിൽ രോഗികൾ റിപ്പോർട്ട് ചെയ്യുന്നത്.
14 സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണം 10,000ന് മുകളിൽ ഉയർന്നിട്ടുണ്ട്. കോവിഡ് ഏറ്റവും ദുരിതം വിതച്ച മഹാരാഷ്ട്രയിൽ രോഗബാധിതർ രണ്ട് ലക്ഷം കവിഞ്ഞു. 8671 പേർ മരിക്കുകയും ചെയ്തു.
മഹാരാഷ്ട്രയിൽ ആദ്യത്തെ ഒരു ലക്ഷം രോഗികൾ തികയാൻ 96 ദിവസമാണെടുത്തത്. എന്നാൽ, ഇത് വെറും 22 ദിവസം കൊണ്ടാണ് രണ്ട് ലക്ഷത്തിലെത്തിയത്.
തമിഴ്നാട്ടിൽ ആകെ രോഗികൾ ഒരു ലക്ഷം പിന്നിട്ടു. 1450 പേരാണ് മരിച്ചത്. ഡൽഹിയിൽ രോഗികൾ ഒരു ലക്ഷത്തോടടുക്കുകയാണ്. 3004 പേരാണ് ഡൽഹിയിൽ മരിച്ചത്.
അസമിൽ കോവിഡ് രോഗികൾ 11,000 പിന്നിട്ടു. 1202 പേർക്കാണ് ഇവിടെ പുതിയതായി രോഗബാധ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.