Representational Image

രാജ്യത്ത് 11,903 പേർക്ക് പുതുതായി കോവിഡ്; രോഗമുക്തരുടെ നിരക്ക് 98.22 ശതമാനമായി ഉയർന്നു

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിൽ പുതുതായി 11,903 പേർക്ക് രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെക്കാൾ 14 ശതമാനം വർധനവാണ് രോഗസ്ഥിരീകരണത്തിൽ ഉണ്ടായത്. രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,43,08,140 ആയി ഉയർന്നു. നിലവിൽ രാജ്യത്ത് 1,51,209 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ആകെ രോഗബാധിതരുടെ ഒരു ശതമാനത്തിൽ താഴെയാണ് ഇത്.

311 പേരാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 4,56,191 ആയി.

കേരളമാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനം. സംസ്ഥാനത്ത് 6,444 പേർക്കാണ് കഴിഞ്ഞ ദിവസം കോവിഡ് 19 സ്ഥിരീകരിച്ചത്. കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ മാത്രമാണ് ആയിരത്തിന് മുകളിൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.

അതേസമയം, കോവിഡ് വാക്സിനേഷൻ കുറഞ്ഞ ജില്ലകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി ഇന്ന് ഓൺലൈനായി ചർച്ച നടത്തും. 

Tags:    
News Summary - India Records 11,903 New COVID-19 Cases In 24 Hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.