പ്രതിമാസം ഏഴ്​ കോടി പേർക്ക്​ നൽകും; ഇന്ത്യയിൽ നിർമിക്കുന്ന നാലാമത്തെ കോവിഡ്​ വാക്​സിൻ ഉടൻ എത്തിയേക്കും

ന്യൂഡൽഹി: ഇന്ത്യയിൽ ആഗസ്​റ്റോടെ പുതിയൊരു കോവിഡ്​ വാക്​സിന്​ കൂടി അനുമതി ലഭിച്ചേക്കുമെന്ന്​ സൂചന. ഹൈദരാബാദ്​ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബയോളജിക്കൽ ഇ എന്ന സ്ഥാപനത്തിന്‍റെ വാക്​സിനാവും അനുമതി ലഭിക്കുക. വാക്​സിന്‍റെ ഒന്നാം ഘട്ട, രണ്ടാം ഘട്ട പരീക്ഷണങ്ങൾ ഇവർ പൂർത്തിയാക്കിയിട്ടുണ്ട്​.

മൂന്നാംഘട്ട പരീക്ഷണത്തിന്​ തയാറാണെന്നും കമ്പനി അറിയിച്ചു. അങ്ങനെയെങ്കിൽ ഉടൻ തന്നെ മൂന്നാംഘട്ട പരീക്ഷണം പൂർത്തിയാക്കി വാക്​സിന്​ അനുമതി നൽകും. പ്രതിമാസം ഏഴ്​ കോടി കോവിഡ്​ വാക്​സിൻ വിതരണം ചെയ്യാൻ കഴിയുമെന്നാണ്​ കമ്പനി വ്യക്​തമാക്കിയിരിക്കുന്നത്​.

നിലവിൽ മൂന്ന്​ കോവിഡ്​ വാക്​സിനുകളാണ്​ ഇന്ത്യയിൽ നിർമിക്കുന്നത്​. ഒാക്​സ്​ഫോഡ്​ യൂനിവേഴ്​സിറ്റി വികസിപ്പിച്ചെടുത്ത സിറം ഇൻസ്റ്റിറ്റ്യൂട്ട്​ നിർമിക്കുന്ന കോവിഷീൽഡാണ്​ വാക്​സിനുകളിലൊന്ന്​. ഭാരത്​ ബയോടെകിന്‍റെ കോവാക്​സിനാണ്​ രണ്ടാമത്തെ വാക്​സിൻ. റഷ്യയുടെ സ്​ഫുട്​നിക്​ വാക്​സിനും കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടുണ്ട്​. സ്​ഫുട്​നിക്​ വാക്​സി​േന്‍റയും നിർമാണം ഇന്ത്യയിൽ തന്നെ നടത്തുമെന്നാണ്​ സൂചന. 

Tags:    
News Summary - India may get fourth Covid-19 vaccine by August, says govt official

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.