ന്യൂഡൽഹി: വിദേശങ്ങളിൽനിന്ന് ഇന്ത്യയിലെത്തുന്ന യാത്രക്കാർക്ക് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമെന്ന് ആരോഗ്യ മന്ത്രാലയം. ഈ മാസം 25 മുതൽ അന്താരാഷ്്ട്ര വിമാന യാത്രക്കാർക്ക് ഇന്ത്യയിൽ സഞ്ചാര അനുമതിയായിട്ടുണ്ട്. ഇതിനായി വിവിധ നിർദേശങ്ങളാണ് മന്ത്രാലയം മുന്നോട്ടുവെച്ചിട്ടുള്ളത്.
ഇന്ത്യയിലേക്ക് വരുന്നതിന് 72 മണിക്കൂർ മുമ്പത്തെ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. വാക്സിൻ എടുക്കാത്തവരോ, ഭാഗികമായി മാത്രം എടുത്തവരോ ആണെങ്കിൽ ടെസ്റ്റിനായി സാമ്പിൾ കൊടുത്ത് വിമാനത്താവളം വിടാം. എന്നാൽ, ഏഴു ദിവസം ഹോം ക്വാറൻറീൻ നിർബന്ധം. എട്ടാം ദിവസം വീണ്ടും പരിശോധന നടത്തി നെഗറ്റിവായാൽ യാത്ര അനുവദിക്കും. ഏഴു ദിവസത്തേക്കു കൂടി സ്വയം നിരീക്ഷണം വേണം.
വാക്സിനേഷൻ പൂർത്തിയാക്കിയവർക്ക് 14 ദിവസത്തെ സ്വയം നിരീക്ഷണം മതി. എന്നാൽ വാക്സിനെടുത്ത് 15 ദിവസത്തിനു ശേഷം മാത്രമാണ് ഇന്ത്യയിൽ എത്തേണ്ടത്. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾക്ക് വിധേയമായി ഇന്ത്യ കരാർ ഒപ്പുവെച്ച 11 രാജ്യങ്ങളിൽനിന്നുള്ളവരുടെ കാര്യത്തിലാണിത്. യു.കെ, ഫ്രാൻസ്, നേപ്പാൾ, ജർമനി, െബലറൂസ്, ലബനാൻ, അർമീനിയ, യുക്രെയ്ൻ, ഷെബൽജിയം, ഹംഗറി, സെർബിയ എന്നിവയാണ് ഈ രാജ്യങ്ങൾ.
എയർ സുവിധ പോർട്ടലിൽ നിശ്ചിത സത്യവാങ്മൂലവും ആർ.ടി.പി.സി.ആർ ടെസ്റ്റ് നെഗറ്റിവ് സർട്ടിഫിക്കറ്റും അപ്ലോഡ് ചെയ്യണം. മറ്റു രാജ്യങ്ങളിൽനിന്നാണ് വരുന്നതെങ്കിൽ സാമ്പിൾ നൽകുകയും ഏഴു ദിവസം ക്വാറൻറീൻ പൂർത്തിയാക്കുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.