ആയുധ കൈമാറ്റ കൂട്ടായ്​മയിൽ ഇന്ത്യക്ക്​ അംഗത്വം

ന്യൂഡൽഹി: ആയുധങ്ങളും സൈനിക സാ​േങ്കതികവിദ്യയും കൈമാറ്റം ചെയ്യുന്ന വസ്സിനാർ അറെയ്​ജ്​മ​െൻറ്​ കൂട്ടായ്​മയിൽ ഇന്ത്യക്ക്​ അംഗത്വം. വിയനയിൽ നടന്ന കൂട്ടായ്​മയുടെ പ്ലീനറി യോഗത്തിലാണ്​ ഇന്ത്യയെ 42ാമത്​ അംഗമായി തീരുമാനിച്ചത്​. ആണവ വിതരണ ഗ്രൂപ്പിന്​ (എൻ.എസ്​.ജി) തുല്യമായ ഇൗ കൂട്ടായ്​മയിൽ അംഗത്വം ലഭിച്ചതോടെ ഇന്ത്യക്ക്​ സുപ്രധാന സാ​േങ്കതികവിദ്യ ലഭ്യമാകാൻ സാഹചര്യമൊരുങ്ങി.

ആണവ നിരായുധീകരണ മേഖലയിലും ഇന്ത്യയുടെ വിശ്വാസ്യത ഇതോടെ വർധിക്കും. മാത്രമല്ല, എൻ.എസ്​.ജി അംഗത്വത്തിനുവേണ്ടിയുള്ള ഇന്ത്യയുടെ നീക്കത്തിനും ഇത്​ ബലം പകരും. എൻ.എസ്​.ജിയിലേക്കുള്ള ഇന്ത്യയുടെ ​​പ്രവേശനത്തിന്​ തടസ്സം നിൽക്കുന്ന ചൈനക്ക്​ വസ്സിനാർ അറെയ്​ജ്​മ​െൻറ്​ കൂട്ടായ്​മയിൽ അംഗത്വമില്ല. അംഗരാഷ്​ട്രങ്ങൾ തമ്മിൽ കൈമാറുന്ന സാധനങ്ങളും സേവനങ്ങളും സൈനികേതര ആവശ്യങ്ങൾക്ക്​ ഉപയോഗിക്കണമെന്ന്​ വസ്സിനാർ അറെയ്​ജ്​മ​െൻറ്​ നിഷ്​കർഷിക്കുന്നു. ​െഎക്യരാഷ്​ട്ര സഭ രക്ഷാസമിതിയിലെ സ്​ഥിരാംഗങ്ങളടക്കമുള്ള രാജ്യങ്ങൾ ഇതിൽ അംഗങ്ങളാണ്​.
 
Tags:    
News Summary - India joins elite export control regime Wassenaar Arrangemen - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.