ഇന്ത്യയെ നിർമിച്ചിരിക്കുന്നത് സ്നേഹം, വിശ്വസ്തത, സമാധാനം എന്നിവയാൽ -പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: ഇന്ത്യയെ നിർമിച്ചിരിക്കുന്നത് സ്നേഹം, വിശ്വസ്തത, സമാധാനം എന്നിവ കൊണ്ടെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഭാരത് ജോഡോയുടെ അവസാന ഘട്ട യാത്രക്കിടെയാണ് പ്രിയങ്ക ഗാന്ധിയുടെ വാക്കുകൾ.

"4-5 മാസങ്ങളിലായി എന്റെ സഹോദരൻ നടക്കുകയാണ്. ആളുകൾ സ്വീകരിച്ചാലും ഇല്ലെങ്കിലും ഇത്രയും ദീർഘമായ യാത്ര എങ്ങനെ സാധിക്കുമെന്ന് യാത്രയുടെ ആദ്യ നാളുകളിൽ ഞാൻ അതിശയിച്ചിരുന്നു. എന്നാൽ എവിടെയാണോ രാഹുൽ ഗാന്ധിയുടെ യാത്ര, അവിടെയൊക്കെയും ആളുകൾ അദ്ദേഹത്തെ സ്നേഹപൂർവ്വം സ്വീകരിച്ചു" -പ്രിയങ്ക പറഞ്ഞു.

കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ തിങ്കളാഴ്ച ശ്രീനഗറിലെ പാർട്ടി ഓഫീസിൽ ദേശീയ പതാക ഉയർത്തി. ത്രിവർണ പതാക ഉയർത്തിയത് രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും സാന്നിധ്യത്തിലായിരുന്നു.

3,970 കിലോമീറ്ററുകളും 12 സംസ്ഥാനങ്ങളും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളും താണ്ടിയ യാത്ര സെപ്റ്റംബർ 7ന് കന്യാകുമാരിയിൽ നിന്നാണ് ആരംഭിച്ചത്.

Tags:    
News Summary - India is built on love loyalty and peace - Priyanka Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.