ന്യൂഡൽഹി: കോവിഡ് രോഗികളുടെ എണ്ണത്തിൽ കൊറോണ വൈറസിൻെറ ഉത്ഭവ കേന്ദ്രമായ ചൈനയെയും മറികടന്ന് ഇന്ത്യ. ഇതോടെ കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ ഇന്ത്യ 11ാം സ്ഥാനത്തെത്തി.
ഇന്ത്യയിൽ ഇതുവരെ 85,546 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2746 പേർ മരിക്കുകയും ചെയ്തു. അതേസമയം, ചൈനയുടെ അത്രയും മരണനിരക്ക് ഉയരാത്തത് ആശ്വാസമുയർത്തുന്നുണ്ട്. 3.2 ശതമാനമാണ് ഇന്ത്യയുടെ മരണനിരക്ക്. ചൈനയിൽ ഇത് 5.5 ശതമാനമാണ്. രാജ്യത്ത് ഇതുവരെ 27,000 ത്തിൽ അധികം പേർ രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചൈനയിൽ ഇതുവരെ 82,933 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 4633 പേർ മരിച്ചു.
യു.എസിലാണ് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ളത്. 14,63,301 പേർക്കാണ് യു.എസിൽ കോവിഡ് ബാധിച്ചത്. 87,248 പേരാണ് യു.എസിൽ മരിച്ചത്. സ്പെയിനിൽ 2,74,367 പേർക്കും റഷ്യയിൽ 2,62,843 പേർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
45 ലക്ഷത്തിലധികം പേർക്കാണ് ലോകത്ത് ഇതുവരെ കോവിഡ് ബാധിച്ചത്. മൂന്നുലക്ഷത്തിലധികം പേർ മരിക്കുകയും ചെയ്തു. 17,27,999 പേരാണ് രോഗമുക്തി നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.