ന്യൂഡൽഹി: പാകിസ്താൻ ഹൈകമീഷനിൽ നടക്കുന്ന പാക് ദേശീയ ദിനാചരണത്തിൽ ഇന്ത്യയുടെ ഔദ്യോഗിക പ്രതിനിധികൾ പങ്കെട ുക്കില്ല. ആഘോഷപരിപാടിയിൽ പങ്കെടുക്കുന്നതിന് ജമ്മുകശ്മീരിൽ നിന്നുള്ള വിഘടനവാദി നേതാക്കളെ ക്ഷണിച്ചതിൽ പ് രതിഷേധിച്ചാണ് ഇന്ത്യയുടെ പിൻമാറ്റം. ഡൽഹിയിലെ പാക് ഹൈമീഷനിൽ നടക്കുന്ന പരിപാടിയിലേക്ക് 30 ഹുറിയത്ത് നേതാക്കളെയാണ് പാക് അധികൃതർ ക്ഷണിച്ചിരിക്കുന്നത്.
പുൽവാമ ആക്രമണത്തിെൻറ പശ്ചാത്തലത്തിൽ വിഘടനവാദി നേതാക്കൾക്കും സംഘടനകൾക്കുമെതിരെ കേന്ദ്രസർക്കാർ കർശന നടപടികളെടുത്തിരുന്നു. എന്നാൽ ഇന്ത്യയുടെ നടപടി മാനിക്കാതെ ഹുറിയത്ത് നേതാക്കളെ ക്ഷണിച്ച നടപടി ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ പാകിസ്താൻ നേരിട്ട് ഇടപെടുന്നുവെന്നതിെൻറ സൂചനയാണ്. പാകിസ്താെൻറ ഇരട്ടത്താപ്പ് അംഗീകരിക്കാനാവില്ലെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞ അഞ്ച് വർഷവും ഹുറിയത്ത് നേതാക്കളെ ക്ഷണിക്കുന്നതിനെ ഇന്ത്യ എതിർത്തിരുന്നെങ്കിലും വിട്ടു നിൽക്കുന്നത് പോലുള്ള കടുത്ത നടപടികളിലേക്ക് കടന്നിരുന്നില്ല.
ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടാക്കിയ ലാഹോർ ഉടമ്പടിയുടെ സ്മരണയിൽ മാർച്ച് 23നാണ് പാക് ദേശീയ ദിനം ആചരിക്കുന്നത്. ഇതിന്‍റെ ഭാഗമായാണ് പാക് ഹൈകമീഷൻ ആസ്ഥാനത്ത് ദേശീയ ദിനാഘോഷപരിപാടികൾ നടത്താറുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.