ന്യൂഡൽഹി: സാമ്പത്തിക രംഗത്ത് ഇന്ത്യ ത്വരിതഗതിയിലുള്ള മുന്നേറ്റം കാഴ്ചവെക്കുന്നുെണ്ടന്ന് അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞനും 2008െല നൊബേൽ സമ്മാന ജേതാവുമായ പോൾ ക്രുഗ്മാൻ. എന്നാൽ രാജ്യത്ത് സാമ്പത്തിക അസമത്വം ഗുരുതര പ്രശ്നമായി തുടരുകയാണ്. ഡെൻമാർക്കിെന പോലെ അഴിമതി രഹിത രാജ്യമാകാൻ അഴിമതി വാഴുന്ന ഇന്ത്യക്കാവില്ലെന്നും ക്രുഗ്മാൻ പറഞ്ഞു.
ബിസിനസ് നടത്താൻ നല്ല സ്ഥലമാണ് ഇന്ത്യ. എന്നാലും ഉദ്യോഗസ്ഥ തലത്തിലുള്ള തടസ്സം ഇപ്പോഴുമുണ്ട്. കഴിഞ്ഞ 150 വർഷം കൊണ്ട് ബ്രിട്ടൻ നേടിയതിനു സമാനമായ സാമ്പത്തിക വളർച്ച 30 വർഷം കൊണ്ട് ഇന്ത്യക്ക് നേടാനായി. ഇത് അതിവേഗത്തിലുള്ള മാറ്റമാണ്. എന്നിട്ടും സാമ്പത്തിക അസമത്വം മൂലം ഇന്ത്യയിൽ ദാരിദ്ര്യം നിലനിൽക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജപ്പാന് ഇനിയും കൂടുതൽ കാലം സൂപ്പർ പവറാകാൻ സാധ്യമല്ല. കാരണം ജപ്പാനിൽ തൊഴിലെടുക്കുന്ന പ്രായക്കാർ കുറഞ്ഞു വരുന്നു. ചൈനയും അതേ അവസ്ഥയാണ് നേരിടുന്നത്. ഏഷ്യയെ ഇന്ത്യക്കാണ് നയിക്കാൻ സാധിക്കുക. എന്നാൽ രാജ്യത്തെ സേവനമേഖലമാത്രം വളർന്നാൽ പോരെന്നും നിർമാണ മേഖല കൂടി വികസിച്ചാൽ മാത്രമേ അത് സാധ്യമാകൂെവന്നും ക്രൂഗ്മാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.