ജുഡീഷ്യറിയിൽ ന്യൂനപക്ഷങ്ങളുടെയും പിന്നോക്കക്കാരുടേയും പ്രാതിനിധ്യം വർധിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യo -അബ്​ദുൽ വഹാബ്​

ന്യൂഡൽഹി: ഇന്ത്യൻ ജുഡീഷ്യറിയിലെ മുസ്ലീങ്ങളുടെയും ദലിതുകളുടെയും മോശം പ്രാതിനിധ്യവും ജയിലുകളിലെ അവരുടെ അമിത പ്രാതിനിധ്യവും നമ്മുടെ മനഃസാക്ഷിയെ അസ്വസ്ഥമാക്കണമെന്നു  മുസ്​ലിം ലീഗ്​ എം.പി പി വി അബ്ദുൾ വഹാബ് രാജ്യസഭയിൽ പ്രസ്താവിച്ചു.

കെട്ടിക്കിടക്കുന്ന കേസുകൾ വേഗത്തിലും കാര്യക്ഷമമായും പരിഹരിക്കുന്നതിന് സുപ്രീം കോടതിയുടെയും ഹൈകോടതി പ്രവൃത്തി ദിനങ്ങൾ വർധിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ് എന്നും അദ്ദേഹം പറഞ്ഞു.രാജ്യസഭയിൽ ഹൈക്കോടതി, സുപ്രീം കോടതി ജഡ്ജിമാരുടെ (ശമ്പളവും വ്യവസ്ഥകളും) സംബന്ധിച്ച ഭേദഗതി ബില്ലിനെ പിന്താങ്ങിക്കൊണ്ടു സംസാരിക്കുകയായിരിക്കുന്നു അദ്ദേഹം.

ന്യൂനപക്ഷ സമുദായങ്ങൾക്കും പിന്നാക്ക വിഭാഗങ്ങൾക്കും ജുഡീഷ്യറിയിൽ പ്രാതിനിധ്യം വർധിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു . കേരളത്തിൽ ഒരു സുപ്രീം കോടതി ബെഞ്ച് എന്ന കേരളത്തിലെ ജനങ്ങളുടെ ദീർഘകാല അപേക്ഷ പരിഗണിക്കണമെന്നും അദ്ദേഹം തന്‍റെ പ്രസംഗത്തിൽ ആവശ്യപ്പെട്ടു.

കഴിഞ്ഞ 7 വർഷത്തെ ഭരണകാലത്ത് നിലവിലെ കേന്ദ്രസർക്കാർ ന്യായമായതും സ്വീകാര്യവുമായ ഒരു ബിൽ കൊണ്ടുവരുന്നത് വളരെ അപൂർവമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു



Tags:    
News Summary - Increasing the representation of minorities and backward classes in the judiciary-Abdul wahab

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.