വാഹനത്തിന്​ പണമില്ല; മകളുടെ മൃതദേഹം തോളിലേറ്റി പിതാവ്​ നടന്നത്​ 35 കിലോമീറ്റർ

ഭോപാൽ: പോസ്റ്റ്​മോർട്ടത്തിനായി ആശുപത്രിയിലെത്തിക്കാൻ സ്വന്തം മകളുടെ മൃതദേഹം പിതാവ്​ കട്ടിലിൽ കിടത്തി ചുമന്നത്​ 35 കിലോമീറ്റർ. മധ്യപ്രദേശിലെ സിൻഗ്രൗലി ജില്ലയിലാണ്​ സംഭവം.

ആത്മഹത്യ ചെയ്​ത 16കാരിയുടെ മൃതദേഹം കട്ടിലിലേറ്റി കാൽനടയായി ആശുപത്രിയിലേക്ക്​ നീങ്ങുന്ന പിതാവ്​ ധീരപതി സിങ്​ ഗോണ്ടിന്‍റെ വിഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.

മേയ്​ അഞ്ചിനാണ്​ കൗമാരക്കാരി ജീവനൊടുക്കിയത്​. ഗദായ്​ ഗ്രാമത്തിലെ ഇവരുടെ വീട്ടിലെത്തിയ പൊലീസ്​ മൃതദേഹം പോസ്റ്റ്​മോർട്ടം ചെയ്യാൻ 35 കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലെത്തിക്കാൻ ആവശ്യപ്പെട്ടു.

പണമില്ലാത്തതിനാൽ കുടുംബത്തിന്​ ഒരു വാഹനം വാടകക്ക്​ വിളിക്കാൻ സാധിച്ചില്ല. അധികൃതർ മറ്റ്​ സൗകര്യങ്ങൾ ഒരുക്കി നൽകാത്തതിനെ തുടർന്ന്​ കട്ടിലിൽ കിടത്തി ​കൊണ്ടുപോകാൻ കുടുംബം നിർബന്ധിതരാവുകയായിരുന്നു. കുറച്ച്​ ഗ്രാമീണരുടെ കൂടെ രാവിലെ നടന്നു തുടങ്ങിയ ബന്ധുക്കൾ ഏഴു മണിക്കൂറിന്​ ശേഷമാണ്​ ആശുപത്രിയിൽ എത്തിയത്​.

'രാവിലെ ഒമ്പത്​ മണിക്ക്​ തുടങ്ങിയ നടത്തമാണ്​. വൈകീട്ട്​ നാലുമണിക്കാണ്​ എത്തിയത്​. കട്ടിൽ ചുമന്ന്​ ഞങ്ങൾ എല്ലാവരും ക്ഷീണിതരായിട്ടുണ്ട്​​. ഇത്രയും വലിയൊരു പ്രശ്​നത്തിന്​ ആരും ഒരു പരിഹാരമുണ്ടാക്കിയില്ല' -ധീരപതി സിങ്​ ഗോണ്ട്​ പറഞ്ഞു.

തങ്ങളുടെ ഗ്രാമത്തിൽ നിന്ന്​ ഒരു കിലോമീറ്റർ അകലെ നിന്ന്​ റോഡ്​ ഉണ്ടെങ്കിലും അധികൃതർ വാഹന സൗകര്യം ഏർപെടുത്തിയില്ലെന്ന്​ അദ്ദേഹം ആ​േരാപിച്ചു. മൃതദേഹം പോസ്റ്റ്​മോർട്ടം ചെയ്യു​ന്നതിനായി കൊണ്ട്​ പോകാൻ തങ്ങൾക്ക്​ ഫണ്ട്​ ഒന്നും ലഭ്യമല്ലെന്നായിരുന്നു പൊലീസ്​ ഉദ്യോഗസ്​ഥനായ അരുൺ സിങ്ങിന്‍റെ പ്രതികരണം.

Tags:    
News Summary - In Madhya Pradesh Man Walks With Daughter's Body On bed For 35 Km

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.