ഇമ്രാൻ ഖാന്‍റെ ​ശ്രീലങ്കൻ യാത്ര: വ്യോമമേഖല ഉപയോഗിക്കാൻ ഇന്ത്യയുടെ അനുമതി

ന്യൂഡൽഹി: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ വിമാനത്തിന്​ ​േവ്യാമ മേഖലയിലൂടെ പറക്കാൻ അനുമതി നൽകി ഇന്ത്യ. ചൊവ്വാഴ്ചയാണ് അദ്ദേഹം​ ശ്രീലങ്കയിലേക്ക് പോകുന്നത്​.

അതേസമയം, കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 2019ലെ യു.എസ്​, സൗദി അറേബ്യ യാത്രകളിൽ വ്യോമ മേഖല ഉപയോഗിക്കാൻ പാകിസ്ഥാൻ അനുമതി നിഷേധിച്ചിരുന്നു. വി.വി.ഐ.പി വിമാനത്തിന്​ അനുമതി നിഷേധിച്ചത്​ അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷനിൽ ഇന്ത്യ ചോദ്യം ചെയ്​തിരുന്നു.

രണ്ട്​ ദിവസത്തെ യാത്രക്കാണ്​ ഇമ്രാൻ ഖാൻ ശ്രീലങ്കയിലേക്ക്​ പോകുന്നത്​. പ്രധാനമന്ത്രിയായ ശേഷം ആദ്യമായിട്ടാണ്​ അദ്ദേഹത്തിന്‍റെ ലങ്ക സന്ദർശനം​. പ്രസിഡന്‍റ്​ ഗോതബയ രാജപക്സെ, പ്രധാനമന്ത്രി മഹീന്ദ രാജപക്സെ, വിദേശകാര്യ മന്ത്രി ദിനേശ് ഗുണവർധന എന്നിവരുമായി ചർച്ച നടത്തും.

നേരത്തെ പാകിസ്ഥാൻ സർക്കാറിന്‍റെ അഭ്യർഥന മാനിച്ച് ലങ്കൻ പാർലമെന്‍റിൽ ഇമ്രാൻ ഖാന്‍റെ പ്രസംഗം ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, ഇത്​​ ഒഴിവാക്കിയിട്ടുണ്ട്​. ഇന്ത്യയുമായി തർക്കം വരുമെന്ന ആശങ്കയാണ്​​​ പാർലമെന്‍റിലെ പ്രസംഗം​ ഒഴിവാക്കിയതിന്​ പിന്നിലെന്ന്​​ ശ്രീലങ്കൻ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നു.

Tags:    
News Summary - Imran Khan's visit to Sri Lanka: India's permission to use airspace

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.