സി.എ.എ: മതപീഡനത്തിന്​ തെളിവ്​ നൽകാനാവില്ല -അസം ധനമന്ത്രി

ന്യൂഡൽഹി: സി.എ.എക്കെതിരെ പ്രതിഷേധങ്ങൾ ശക്​തമാകുന്നതിനിടെ മറ്റ്​ രാജ്യങ്ങളിൽ നിന്ന്​ ഇന്ത്യയിലെത്തുന്നവർക് ക്​ മതപീഡനത്തിന്​ തെളിവ്​ നൽകാനാവില്ലെന്ന്​ അസം ധനമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഇന്ത്യയിൽ അഭയാർഥികളായി എത്തിയവർ ബംഗ്ലാദേശിലേക്ക്​ തിരിച്ച്​ പോയി മതപീഡനം ഏൽക്കേണ്ടി വന്നുവെന്നതിന്​ തെളിവായി പൊലീസ്​ റിപ്പോർട്ട്​ കൊണ്ടു വരാൻ കഴിയില്ലെന്ന്​ അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലേക്ക്​ അഭയാർഥിയായി എത്തുന്ന ഒരു വ്യക്​തി മതപീഡനം തെളിയിക്കണമെങ്കിൽ ബംഗ്ലാദേശിലേക്ക്​ തിരികെ പോയി ​പൊലീസ്​ റിപ്പോർട്ട്​ കൊണ്ടു വരണം. ബംഗ്ലാദേശിലെ ഏത്​ പൊലീസ്​ സ്​റ്റേഷനാണ്​ അവർക്ക്​ അത്തരമൊരു റിപ്പോർട്ട്​ നൽകുക. അതുകൊണ്ട്​ മതപീഡനം തെളിയിക്കുകയെന്നത്​ ബുദ്ധിമു​ട്ടേറിയ കാര്യമാണെന്ന്​ ബിശ്വ പറഞ്ഞു.

നേരത്തെ സി.എ.എക്കെതിരെ അസമിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു. ഇതേതുടർന്ന്​ അസമിലെ ബി.ജെ.പി സഖ്യ സർക്കാറിലും ഭിന്നതയുണ്ടായിരുന്നു.

Tags:    
News Summary - Impossible to provide proof of religious persecution under CAA-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.