ന്യൂഡൽഹി: യു.എസിന് റഷ്യൻ എണ്ണ വാങ്ങാൻ അവകാശമുണ്ടെങ്കിൽ എന്തുകൊണ്ട് ഇന്ത്യക്കും അതായിക്കൂടെന്ന് വ്ലാഡമിർ പുടിൻ. ഇന്ത്യക്കും യു.എസിന് ലഭിക്കുന്ന അതേ അവകാശം ലഭിക്കണമെന്ന് പുടിൻ പറഞ്ഞു. റഷ്യൻ എണ്ണയുമായി ബന്ധപ്പെട്ട് ഡോണൾഡ് ട്രംപിന്റെ അഭിപ്രായത്തോടുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു പുടിൻ.
റഷ്യയിൽ നിന്ന് ഇന്ത്യ ഇന്ധനം വാങ്ങുന്നത് സംബന്ധിച്ച് പറയുമ്പോൾ ഇക്കാര്യം ചൂണ്ടിക്കാട്ടാൻ താൻ ആഗ്രഹിക്കുകയാണെന്ന് പുടിൻ പറഞ്ഞു. യു.എസ് ഇപ്പോഴും ആണവ ഇന്ധനം വാങ്ങുന്നത് റഷ്യയിൽ നിന്നാണ്. യു.എസിന് ലഭിക്കുന്ന അതേ അവകാശം ഇന്ത്യക്കും ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ട്രംപ് ഇന്ത്യക്ക് താരിഫ് ചുമത്തിയത് സംബന്ധിച്ച ചോദ്യത്തിനും പുടിൻ മറുപടി നൽകി. ട്രംപിന് ഉപദേശകരും സ്വന്തം തീരുമാനങ്ങളുമുണ്ട്. ശൂന്യതയിൽ നിന്നല്ല ആ തീരുമാനങ്ങൾ വരുന്നത്. യു.എസ് സമ്പദ്‍വ്യവസ്ഥക്ക് ഗുണമുണ്ടാകാനാവും അധിക തീരുവ യു.എസ് ചുമത്തുക. സ്വന്തം നയങ്ങളിൽ ട്രംപിന് വിശ്വാസമുണ്ടാകാമെന്നും പുടിൻ പറഞ്ഞു.
ഏത് സാമ്പത്തികനയം സ്വീകരിക്കണമെന്നത് ഓരോ രാജ്യങ്ങളുടേയും തെരഞ്ഞെടുപ്പാണ്. അതിൽ ഇടപെടാൻ ആർക്കും അവകാശമില്ല. ഞങ്ങൾ ഒരിക്കലും അത്തരം കാര്യങ്ങളിൽ ഇടപെടാറില്ല. ഞങ്ങളുടേത് ഒരു തുറന്ന സമ്പദ്‍വ്യവസ്ഥയാണ്. എല്ലാവരേയും സ്വാഗതം ചെയ്യുകയെന്നതാണ് തങ്ങളുടെ നയമെന്നും പുടിൻ പറഞ്ഞു.
ന്യൂഡൽഹി: ഇന്ത്യാ സന്ദർശനത്തിനായി ഡൽഹിയിലെത്തിയ റഷ്യൻ പ്രസിഡന്‍റ് വ്ലാദ്മിർ പുട്ടിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളത്തിലെത്തി സീകരിച്ചു. രണ്ട് ദിവസത്തെ സന്ദർശനത്തിനായി വ്യാഴാഴ്ച വൈകിട്ടാണ് പുട്ടിൻ ഡൽഹിയിലെത്തിയത്. പരമ്പരാഗത രീതിയിലുള്ള വരവേൽപ്പാണ് വിമാനത്താവളത്തിൽ പുടിന് ലഭിച്ചത്.
വെള്ളിയാഴ്ച 23-ാമാത് ഇന്ത്യ-റഷ്യ ഉന്നതതല സംഭാഷണങ്ങൾ നടക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്ന വിഷയം ചർച്ച ചെയ്യും. ചെറു മോഡുലർ റീയാക്‌ടറുകളുടെ രംഗത്തെ ഉഭയകക്ഷി സഹകരണത്തിനും, വ്യാപരത്തിനും ചർച്ചയിൽ ഊന്നൽ ഉണ്ടാകും. സംഭാഷണങ്ങളെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിൽ നിരവധി കരാറുകൾ ഒപ്പ് വെക്കും.
റഷ്യൻ പ്രസിഡന്‍റ് 27 മണിക്കൂറാണ് ഇന്ത്യയിൽ തങ്ങുന്നത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിലുണ്ടായ അസ്വാരസ്യങ്ങളുടെ പശ്ചാത്തലത്തിൽ ഈ സന്ദർശനത്തിന് പ്രാധാന്യം കൂടുതലുണ്ട്. വെള്ളിയാഴ്ച രാവിലെ ഉച്ചകോടി സംഭാഷണങ്ങൾക്ക് മുൻപ് രാഷ്‍ട്രപതി ഭവനിൽ റഷ്യൻ പ്രസിഡന്‍റിന് ആചാരപരമായ സ്വീകരണം നൽകും. ഉച്ചകോടി നടക്കുന്ന ഹൈദരാബാദ് ഹൗസിൽ റഷ്യൻ പ്രസിഡന്‍റിനും പ്രതിനിധി സംഘത്തിനും പ്രധാനമന്ത്രി മോദി വിരുന്ന് ഒരുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.