ന്യൂഡൽഹി: ബി.ജെ.പിയുടെ ആശയങ്കൾ രാജ്യത്തെ വിഭജിക്കുകയാണെന്ന് കേൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്ര എന്നാണ് ഈയാത്രക്ക് പേര് നൽകിയിരിക്കുന്നത്. ഇങ്ങനെ പേര് നൽകാനുള്ള കാരണം നിരവധി ആളുകൾ രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്നതുകൊണ്ടാണ്.
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കഴിഞ്ഞ ദിവസം കർണാടകയിലെ ബെള്ളാരിയിൽ പ്രവേശിച്ചിരുന്നു. ബെള്ളാരി മുനിസിപ്പൽ മൈതാനത്ത് നടന്ന റാലിയേയും രാഹുൽ ഗാന്ധി അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു.
സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽനിന്നാരംഭിച്ച യാത്ര തമിഴ്നാടും കേരളവും കടന്നാണ് കർണാടകയിലെ ചാമരാജ് നഗറിൽ പ്രവേശിച്ചത്. യാത്ര ലക്ഷ്യത്തിലെത്തുമ്പോൾ 3500 കിലോമീറ്ററാണ് പൂർത്തിയാക്കുക. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ദീർഘമേറിയ പദയാത്ര കൂടിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.