അഭിനന്ദ​െൻറ മോചനം:​ കാരണമായത്​ മോദിയുടെ മുന്നറിയിപ്പ് -ബി.എസ്​. യെദിയൂരപ്പ

ബംഗളൂരു: ശക്തമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്​താന്​ നൽകിയ മുന്നറിയിപ്പാണ്​​ വ്യോമസേന വിങ്​ കമാൻഡർ അഭിനന്ദൻ വർധമാ​​െൻറ മോചനത്തിലേക്ക്​ നയിച്ചതെന്ന്​ മുൻ കർണാടക മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ​ ബി.എസ്​. യെദിയൂരപ്പ.

ബംഗളൂരുവിലും ചുറ്റുവട്ടത്തുമുള്ള ഏഴ്​ ലോക്​സഭ മണ്ഡലങ്ങളിലുള്ള പ്രവർത്തകരെ തെരഞ്ഞെടുപ്പ്​ പ്രവർത്തനങ്ങൾക്ക്​ സജ്ജമാക്കുന്നതിനുള്ള യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഭിനന്ദൻ വർധമാ​​െൻറ ധീരത പ്രശംസനീയമാണ്​. പാകിസ്​താനിൽ പാരച്ച്യൂട്ടിൽ ഇറങ്ങിയ ഉടൻ ത​​െൻറ കൈവശമുള്ള രേഖകൾ പാക്​ സൈന്യത്തിന്​ ലഭിക്കാതിരിക്കാൻ അദ്ദേഹം വിഴുങ്ങി. ഇന്ത്യൻ പൈലറ്റി​​െൻറ ദേശസ്​നേഹത്തി​​െൻറ അടയാളമാണതെന്നും യെദിയൂരപ്പ വ്യക്തമാക്കി.

Tags:    
News Summary - IAF pilot freed after PM Modi warned Pakistan, says BS Yeddyurappa -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.