യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ കുടിവെള്ള പദ്ധതിയുടെ പ്രഥമ സംരംഭം മീററ്റിൽ യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് ആസിഫ് അൻസാരിയും ജനറൽ സെക്രട്ടറി അഡ്വ. വികെ ഫൈസൽ ബാബുവും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു. ടിപി അഷ്‌റഫലി, ഷിബു മീരാൻ, സികെ ശാക്കിർ, അഡ്വ. സർഫറാസ് അഹമ്മദ്, മുഹമ്മദ് സുബൈർ സമീപം.
മീററ്റ് (ഉത്തർപ്രദേശ്): ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ മുസ്‌ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റിക്ക് കീഴിലെ റിലീഫ് വിംഗ് നടപ്പിലാക്കുന്ന പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ കുടിവെള്ള പദ്ധതിക്ക് തുടക്കമായി. ഉത്തർ പ്രദേശിലെ മീററ്റ് ജുമാ മസ്ജിദിനും ഫാത്തിമ സെഹറ തഹ്ഫീളുൽ ഖുർആൻ മദ്രസക്കും സമീപത്താണ് പദ്ധതിയുടെ പ്രഥമ സംരംഭം ആരംഭിച്ചത്.
മീററ്റിൽ നടന്ന ചടങ്ങിൽ യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് ആസിഫ് അൻസാരിയും ജനറൽ സെക്രട്ടറി അഡ്വ. വികെ ഫൈസൽ ബാബുവും ചേർന്ന് മസ്ജിദ് -മദ്രസ മുതവല്ലി കൂടിയായ യുപി സംസ്ഥാന യൂത്ത് ലീഗ് ട്രഷറർ അയാസ് അഹമ്മദിന് പദ്ധതിയുടെ സമ്മത പത്രം നൽകിയാണ് ഉൽഘാടനം നിർവഹിച്ചത്.മസ്ജിദിലെത്തുന്നവരും മദ്രസയിലെ വിദ്യാർഥികളും പ്രദേശവാസികളുമടക്കം നൂറ് കണക്കിനാളുകൾക്ക് കുടിവെള്ളം ഉറപ്പാക്കുന്ന രൂപത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
ദേശീയ ഓർഗനൈസിങ് സെക്രട്ടറി ടി.പി. അഷ്‌റഫലി, വൈസ് പ്രസിഡന്റ് ഷിബു മീരാൻ, റിലീഫ് വിംഗ് കൺവീനർ കൂടിയായ ദേശീയ സമിതി അംഗം സി.കെ. ശാക്കിർ, യുപി സംസ്ഥാന പ്രസിഡന്റ് അഡ്വ. സർഫറാസ് അഹമ്മദ്, സെക്രട്ടറി മുഹമ്മദ് സുബൈർ, സിറ്റി മുസ്ലിം ലീഗ് പ്രസിഡണ്ട് രിസ്വാൻ അൻസാരി, സിറ്റി യൂത്ത് ലീഗ് പ്രസിഡന്റ് ആഷിഖ് ഇലാഹി, ആരിഫ് മുഹമ്മദ്, കൗസർ അബ്ബാസ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.