ഹൈദരാബാദ്: പണത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ഹൈദരാബാദില്‍ പന്ത്രണ്ടു വയസുകാരനായ മകന്‍ മാതാവിനെ കുത്തിക്കൊന്നു. തെലങ്കാനയിലെ മംഗൾഹട്ടിൽ വാടകക്ക് താമസിക്കുന്ന രേണുക (40) ആണ് കൊല്ലപ്പെട്ടത്. പത്തുവർഷം മുമ്പാണ് രേണുകയുടെ ഭർത്താവ് ശ്രീനിവാസ് മരിച്ചത്. മകനുമൊന്നിച്ച് കുപ്പിയും പാട്ടയും പെറുക്കിവിറ്റാണ് രേണുക ജീവിച്ചിരുന്നത്.
മകന് പ്രായപൂര്‍ത്തിയാവാത്തതുകൊണ്ട് കിട്ടുന്ന പണം മുഴുവന്‍ രേണുകയാണ് സൂക്ഷിക്കാറുള്ളത്. എന്നാല്‍ കഴിഞ്ഞ ദിവസം മകന്‍ അന്ന് കിട്ടിയ പണം രേണുകക്ക് കൊടുത്തിരുന്നില്ല. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. വഴക്ക് മൂര്‍ച്ഛിച്ചപ്പോള്‍ മകന്‍ അടുക്കളയില്‍ നിന്നും കത്തിയെടുത്ത് രേണുകയുടെ കഴുത്തില്‍ കുത്തുകയായിരുന്നു. സംഭവശേഷം മകന്‍ വീട്ടില്‍ നിന്നും രക്ഷപെട്ടതായി മംഗല്‍ഷട്ട് ഇന്‍സ്പെക്ടര്‍ എ.സഞ്ജീവ റാവും പറഞ്ഞു.
രേണുകയുടെ സഹോദരന്‍ ഗണേഷിന്റെ പരാതിയില്‍ പൊലീസ് മകനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ട്. രേണുകയുടെ മൃതദേഹം പോസ്റ്റമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.