ലഖ്നോ: ഗർഭിണികൾ എന്ത് തരം ഭക്ഷണങ്ങൾ കഴിക്കണമെന്നും ഏത് തരം വസ്ത്രങ്ങൾ ധരിക്കണമെന്നും അറിയാമോ.? ഇല്ലെങ് കിൽ നിങ്ങൾക്ക് അതിനുള്ള കോഴ്സിന് അധികം വൈകാതെ ചേരാനാകും. കേൾക്കുമ്പോൾ നെറ്റി ചുളിയുമെങ്കിലും സംഗതി സത് യമാണ്.
മാതൃത്വത്തെ കുറിച്ചുള്ള വിവിധ വശങ്ങൾ ഉൾക്കൊള്ളുന്ന സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സ് നൽകാനെ ാരുങ്ങുകയാണ് ഉത്തർപ്രദേശിലെ ലഖ്നോ സർവകലാശാല. ‘ഗർഭ സൻസ്കാർ’ എന്ന പേരിലുള്ള കോഴ്സ് പുതിയ അക്കാദമിക വർഷം മുതൽ ആരംഭിച്ചേക്കും.
സ്ത്രീകൾക്ക് ഗർഭകാലത്ത് ധരിക്കാവുന്ന മികച്ച വസ്ത്രം, കഴിക്കേണ്ടതായ ആഹാരം, ഏത് സംഗീതം കേൾക്കുന്നതാണ് നല്ലത്, ആരോഗ്യം നിലനിർത്താൻ ആവശ്യമായ കാര്യങ്ങൾ തുടങ്ങിയ കാര്യങ്ങളെല്ലാം ഉൾപ്പെടുന്നതാണ് സിലബസ്. ആൺ കുട്ടികൾക്കും പുതിയ കോഴ്സിൽ പ്രവേശനം അനുവദിക്കുെമന്ന് സർവകലാശാല അധികൃതർ അറിയിച്ചിട്ടുണ്ട്.
സർവകലാശാല ചാൻസലർ കൂടിയായ ഗവർണർ ആനന്ദിബെൻ പട്ടേലാണ് മാതാവ് എന്ന നിലയിലുള്ള പങ്കിനെ കുറിച്ച് പെൺകുട്ടികളെ പഠിപ്പിക്കുന്നതിനായി പുതിയ കോഴ്സ് തുടങ്ങുന്നതിനുള്ള നിർദേശം നൽകിയതെന്ന് ലഖ്നോ സർവകലാശാല വക്താവ് ദർഗേഷ് ശ്രീവാസ്തവ പറഞ്ഞു.
മാതാവിൻെറ ഗർഭത്തിലിരിക്കെ പത്മവ്യൂഹം ഭേദിക്കുന്ന വിദ്യ സ്വായത്തമാക്കിയ മഹാഭാരതത്തിൽ നിന്നുള്ള അഭിമന്യുവിൻറ കഥ കഴിഞ്ഞ വർഷം വിദ്യാർഥികൾക്കുള്ള ബിരുദദാന ചടങ്ങിൽ സംസാരിക്കവെ ഗവർണർ പറഞ്ഞുകാടുത്തിരുന്നു. സമാനമായ കോഴ്സ് ജർമനിയിൽ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.