ഐ.പി.സി, സി.ആര്‍.പി.സി എന്നിവയ്ക്ക് ഹിന്ദി പേരുകള്‍; മദ്രാസ് ബാർ അസോസിയേഷൻ പ്രമേയം പാസാക്കി

ചെന്നൈ: ഇന്ത്യൻ പീനൽ കോഡ് (ഐ.പി.സി), ക്രിമിനൽ പ്രൊസീജ്യർ കോഡ് (സി.ആർ.പി.സി), എവിഡൻസ് ആക്ട് എന്നിവയ്ക്ക് പകരമായി പുതിയ ക്രിമിനൽ നിയമങ്ങളുടെ ഹിന്ദി പേരുകളിൽ മദ്രാസ് ബാർ അസോസിയേഷൻ എതിർപ്പ് പ്രകടിപ്പിച്ച് പ്രമേയം പാസാക്കി. തീരുമാനം പുനപരിശോധിക്കണമെന്ന് ജനറൽ ബോഡി ആവശ്യപ്പെട്ടു.

ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് നീക്കമെന്നാണ് മദ്രാസ് ബാർ അസോസിയേഷൻ വിലയിരുത്തുന്നത്. ബാര്‍ അസോസിയേഷനില്‍ ഒറ്റ സ്വരമായാണ് ഭാരതീയ ന്യായ സംഹിത - 2023, ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത, ഭാരതീയ സാക്ഷ്യ ബിൽ എന്നിവയ്ക്കെതിരെ പ്രമേയം പാസാക്കിയത്.

പുതിയ ബില്ലിൽ രാജ്യദ്രോഹക്കുറ്റം പൂർണ്ണമായി റദ്ദാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി വിശദമാക്കിയിരുന്നു. പുതിയ കാലഘട്ടത്തിൽ പുതിയ നിയമങ്ങൾ എന്ന ആമുഖത്തോടുകൂടിയാണ് അമിത് ഷാ ലോക്സഭയിൽ ബിൽ അവതരിപ്പിച്ചത്.

Tags:    
News Summary - Hindi names for IPC and CrPC; The Madras Bar Association passed the resolution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.