ഷിംല: ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി സുഖ്‍വിന്ദർ സിങ് സുഖു സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുമ്പോൾ ആ കാഴ്ചകാണാൻ സുഖുവിന്റെ അമ്മയും എത്തി. സഞ്ജൗലി ഹെലിപാഡിൽ സുഖു നേരിട്ടെത്തി അമ്മയെ സ്വീകരിച്ച് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന ഷിംലയിലെ വേദിയിലെത്തിച്ചു.
സുഖ്‍വിന്ദർ സിങ് സുഖു ജനസേവകനാണ്. അവൻ സംസ്ഥാനത്തെ ജനങ്ങളെ സേവിക്കും - സുഖുവിന്റെ മാതാവ് സൻസാർ ദേവി പറഞ്ഞു.
കോൺഗ്രസ് നൽകിയ വാഗ്ദാനങ്ങളെല്ലാം പാലിക്കാൻ സുഖ്‍വിന്ദറിന് സാധിക്കട്ടെയെന്ന് കോൺഗ്രസ് നേതാവ് സചിൻ പൈലറ്റ് പറഞ്ഞു. ഹിമാചലിലെ ജനങ്ങൾഎപ്പോഴും കോൺഗ്രഗസിനെ പിന്തുണക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ വികസനത്തിനായി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം -സചിൻ പൈലറ്റ്കൂട്ടിച്ചേർത്തു. ഹിമാചലിൽ കോൺഗ്രസ് അധികാരത്തിൽ വന്നത് വളരെ സന്തോഷം നൽകുന്നുവെന്ന് പ്രിയങ്ക ഗാന്ധിയും വ്യക്തമാക്കി.
സുഖ്‍വിന്ദർ സിങ് സുഖു നമുക്കെല്ലാവർക്കും പ്രചോദനമാണ്. വളരെ ചെറിയ ഗ്രാമത്തിൽ നിന്നുള്ളയാൾക്കും ഉന്നതികളിലെത്താമെന്ന് അദ്ദേഹം തെളിയിച്ചുവെന്ന് ഭഭ്രിയാൻ ഗ്രാമവാസി പറഞ്ഞു.
ഞങ്ങൾക്ക് അഭിമാന നിമിഷമാണിത്. ആർക്കും ഈ ഗ്രാമത്തെ കുറിച്ച് മുമ്പ് അറിയില്ലായിരുന്നു. അദ്ദേഹം സംസ്ഥാനത്തിന്റെ വികസനത്തിനായി തീർച്ചയായും പ്രവർത്തിക്കുമെന്ന് കരുതുന്നുവെന്ന് മുഖ്യമന്ത്രിയുടെ നാട്ടുകാരി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.