എൻെറ ജീവിതത്തിലെ നായിക കോൺഗ്രസ്- രാഹുൽ

പുണെ: രാഷ്ട്രീയക്കാരുടെ ജീവചരിത്രം സിനിമകളായി പുറത്തിറങ്ങുന്ന സമയമാണിത്. മഹാരാഷ്ട്രയിലെ പുണെയിൽ വിദ്യാർത് ഥികളുമായി സംവദിക്കവെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇത് സംബന്ധിച്ച ചോദ്യം നേരിട്ടു. രാഹുലിൻറ ജീവചരിത്രം തയ്യ ാറാക്കുന്നുവെങ്കിൽ കഥയിലെ നായിക ആരായിരിക്കുമെന്നായിരുന്നു ചോദ്യം. താൻ കോൺഗ്രസിനെയാണ് വരിച്ചത് എന്നായിരുന്ന ു രാഹുലിൻെറ പെട്ടെന്നുള്ള ഉത്തരം.

അവിവാഹിതനായ രാഹുൽ പല ഘട്ടങ്ങളിലും നേരിട്ട ഒരു ചോദ്യമാണിത്. കഴിഞ്ഞ വർഷം ഹ ൈദരാബാദിലെ മാധ്യമപ്രവർത്തകർ രാഹുലിനോട് എപ്പോഴാണ് വിവാഹം എന്ന ചോദ്യം ചോദിച്ചിരുന്നു. താൻ കോൺഗ്രസ് പാർട്ടിയെ ആ ണ് വിവാഹം ചെയ്തിരിക്കുന്നത് എന്നായിരുന്നു രാഹുലിൻെറ ഉത്തരം.

തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ രാജ്യത്തെ യുവതലമുറയുമായി സംവദിക്കുന്നതിൻെറ ഭാഗമായിരുന്നു പുണെയിലെ പരിപാടി. വയനാട് മണ്ഡലത്തിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെ സഹോദരി പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റിനെക്കുറിച്ചും ചോദ്യം വന്നു.

എൻെറ സഹോദരൻ, എൻെറ ഏറ്റവും അടുത്ത സുഹൃത്ത്, എനിക്ക് അറിയാവുന്ന ഏറ്റവും ധൈര്യമുള്ള മനുഷ്യൻ എന്നിങ്ങനെയുള്ള പ്രിയങ്കയുടെ ട്വീറ്റിലെ രാഹുലിൻെറ ധൈര്യത്തെക്കുറിച്ചായിരുന്നു ചോദ്യം. ഈ ധൈര്യം എവിടെ നിന്നാണ് ലഭിച്ചതെന്ന് വിദ്യാർഥി രാഹുൽ ഗാന്ധിയോട് ചോദിച്ചു.

"അനുഭവങ്ങളിൽ നിന്നാണ് ധൈര്യം വരുന്നത്. ഞാൻ നേരിട്ടതും സ്വീകരിക്കപ്പെട്ടതുമായ എല്ലാ കാര്യങ്ങളിൽ നിന്നും. നിങ്ങൾ സത്യം സ്വീകരിച്ചാൽ നിങ്ങൾക്ക് ധൈര്യമുണ്ട്. നിങ്ങൾ ഒരു നുണയാണ് സ്വീകരിക്കുന്നതെങ്കിൽ നിങ്ങളിൽ ഭയമുണ്ട്- രാഹുൽ വ്യക്തമാക്കി. തൻെറ ഏറ്റവും അടുത്ത സുഹൃത്താണ് പ്രിയങ്കയെന്നും രാഹുൽ കൂട്ടിച്ചേർത്തു.

വയനാട്ടിലെ ഭക്ഷണത്തെക്കുറിച്ച് അഭിപ്രായം പറയണമെന്ന് കോൺഗ്രസ് പ്രസിഡൻറിനോട് ആവശ്യമുയർന്നു. ഭക്ഷണം അല്പം എരിവുള്ളതാണെന്നും എന്നാലും താൻ അത് ഇഷ്ടപ്പെടുന്നെന്നും രാഹുൽ വ്യക്തമാക്കി. മുത്തശ്ശി ഇന്ദിരാഗാന്ധിയുടെ ഓർമ്മകളും രാഹുൽ സദസ്സിനോട് പങ്കുവെച്ചു.

Tags:    
News Summary - Heroine For His Biopic? Rahul Gandhi Said "I'm Wedded To..."- india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.