ഡൽഹി, പഞ്ചാബ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

ന്യൂഡൽഹി: ഡൽഹി, ഹരിയാന, ചണ്ഡിഗഡ്, തെക്കൻ രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശിന്‍റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഉഷ്ണവാത സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. പാകിസ്താനിൽ നിന്നും ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ പ്രദേശത്തേക്ക് വീശിയടിക്കുന്ന കാറ്റ് മൂലം രാജ്യത്ത് രണ്ടുദിവസത്തോളം ഉഷ്ണതരംഗം ഉണ്ടാകുമെന്നാണ് സൂചന.

രാജ്യ തലസ്ഥാനത്ത് സാധാരണയായി ജൂൺ 20 വരെയുള്ള സമയത്താണ് ഉഷ്ണതരംഗം ഉണ്ടാകാറുള്ളത്. പ്രദേശങ്ങളിൽ ചൂടു കൂടുന്നത് മൺസൂൺ വൈകുമെന്ന സൂചനയാണ് നൽകുന്നതെന്ന് കാലാവസ്ഥ വകുപ്പ് ഉദ്യോഗസ്ഥൻ കുൽദീപ ശ്രീവാസ്തവ പറഞ്ഞു.

ജൂലൈ ഏഴിന് മുൻപ് രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്, ഡൽഹി എന്നിവിടങ്ങളിൽ മൺസൂൺ ഉണ്ടാകാൻ നേരത്തേ ഇറക്കിയ ബുള്ളറ്റിനിൽ വ്യക്തമാക്കിയിരുന്നു. 43-44 ഡിഗ്രി സെൽഷ്യസ് ആണ് ഇപ്പോൽ രാജ്യ തലസ്ഥാനത്ത് അനുഭവപ്പെടുന്ന ചൂട്. ചിലയിടങ്ങളിൽ ഉഷ്ണവാതം ഉണ്ടാകുന്നതായും സൂചനയുണ്ട്. 

Tags:    
News Summary - Heat Wave Warning For Delhi, Punjab, UP, Other States Over Next 2 Days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.