വി​ര​മി​ച്ച സൈ​നി​ക​നെ ഇ​ടി​ച്ചി​ട്ട് ബോ​ണ​റ്റി​ൽ കി​ട​ത്തി പാ​ഞ്ഞ് കാ​ർ

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ ഗ്വാ​ളി​യോ​റി​ൽ വാ​ഹ​നാ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​ത്തി​നു പി​ന്നാ​ലെ വി​ര​മി​ച്ച സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​നെ ഇ​ടി​ച്ചി​ട്ട് കാ​റി​ന്‍റെ ബോ​ണ​റ്റി​ൽ കി​ട​ത്തി ഒ​രു കി​ലോ​മീ​റ്റ​റോ​ളം വ​ലി​ച്ചി​ഴ​ച്ചു.

ക​ല്യാ​ൺ കി​ഷോ​ർ കാ​ന്ത് ശ​ർ​മ എ​ന്ന​യാ​ളെ​യും കൊ​ണ്ടാ​ണ് കാ​ർ പാ​ഞ്ഞ​ത്. ബ​ന്ധു അ​ദ്വേ​ഷ് ശ​ർ​മ​യോ​ടൊ​പ്പം ഭി​ന്ദ് റോ​ഡി​ലെ ഒ​രു ഹോ​ട്ട​ലി​ൽ നി​ന്ന് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ ക​ല്യാ​ണി​ന്‍റെ കാ​ർ മ​റ്റൊ​രു വാ​ഹ​ന​വു​മാ​യി കൂ​ട്ടി​യി​ടിക്കുകയായിരുന്നു.

തു​ട​ർ​ന്ന് കാ​റി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു യു​വാ​ക്ക​ൾ അ​ദ്ദേ​ഹ​ത്തോ​ട് ത​ർ​ക്കി​ക്കു​ക​യും അ​ക്ര​മാ​സ​ക്ത​മാ​യി പെ​രു​മാ​റു​ക​യും ചെ​യ്തു. സം​ഭ​വ​സ്ഥ​ല​ത്ത് നാ​ട്ടു​കാ​ർ ത​ടി​ച്ചു​കൂ​ടി​യ​പ്പോ​ൾ അ​ക്ര​മി​ക​ൾ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചു. എ​ന്നാ​ൽ, ക​ല്യാ​ൺ ഇ​വ​രെ ത​ട​യാ​ൻ ശ്ര​മി​ക്കു​മ്പോ​ഴാ​യി​രു​ന്നു ഇ​ദ്ദേ​ഹ​ത്തെ ഇ​ടി​ച്ചി​ട്ട് കാ​റി​ന്‍റെ ബോ​ണ​റ്റി​ൽ കി​ട​ത്തി കാ​ർ പാ​ഞ്ഞ​ത്. ഒ​രു കി​ലോ​മീ​റ്റ​റോ​ളം വ​ലി​ച്ചി​ഴ​ച്ച ശേ​ഷം അ​ദ്ദേ​ഹ​ത്തെ റോ​ഡി​ലേ​ക്ക് ത​ള്ളി​യി​ട്ട് യു​വാ​ക്ക​ൾ ര​ക്ഷ​പ്പെ​ട്ടു.

Tags:    
News Summary - Car hits retired soldier, hits him on the bonnet and drives away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.