'ഇന്ത്യൻ ഭൂമി ചൈനക്ക് വിട്ടു കൊടുത്തു'; രാഹുൽഗാന്ധിയുടേത് ബാലിശമായ പെരുമാറ്റമെന്ന് കേന്ദ്രമന്ത്രി

ന്യൂ ഡൽഹി: ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയെ വിമർശിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. പാർലമെന്‍റിൽ രാഹുൽ കാണിച്ചത് ബാലിശ സ്വഭാവമാണെന്നും രാഷ്ട്രപതി പ്രസംഗിക്കുമ്പോൾ അച്ചടക്ക ലംഘനം നടത്തി എന്നുമായിരുന്നു മന്ത്രിയുടെ ആരോപണം.

രാഹുൽ സഭയിൽ പറഞ്ഞത് ഇന്ത്യൻ സൈന്യത്തെ അപമാനിക്കുന്നതാണെന്നും രാജ്യത്തെ അന്താരാഷ്ട്ര തലത്തിൽ നാണം കെടുത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുൻ കരസേന മേധാവി മനോജ് മുകുന്ദ് നരവനെയുടെ, പ്രസിദ്ധീകരിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകാതിരുന്ന ഓർമക്കുറിപ്പിലെ ചില പരാമർശങ്ങൾ രാഹുൽഗാന്ധി പാർലമെന്‍റിൽ ഉന്നയിച്ചിരുന്നു. 2020ൽ ലഡാക്കിലേക്ക് ചൈനീസ് ടാങ്കുകൾ കടന്ന് കയറിയപ്പോൾ പ്രതിരോധിക്കാൻ സൈന്യത്തിന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അനുമതി നൽകിയില്ലെന്നായിരുന്നു നരവനെയുടെ വെളിപ്പെടുത്തൽ.

'ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി' എന്ന ഓർമക്കുറിപ്പിലാണ് ആരോപണമുള്ളത്. ഞായറാഴ്ച്ച കാരവാൻ മാഗസീനിൽ പുസ്തകത്തിലെ ചില ഭാഗങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ഈ ലേഖനത്തിലെ വിവരങ്ങൾ പാർലമെന്‍റിൽ രാഹുൽഗാന്ധി ഉന്നയിച്ചത് ഭരണപക്ഷത്തെ ചൊടിപ്പിച്ചിരുന്നു.

ഇന്ത്യൻ ഭൂമി ചൈനക്ക് വിട്ടു കൊടുത്തു എന്നതുൾപ്പെടെ പുസ്തകത്തിൽ കേന്ദ്രസർക്കാറിനെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്.

Tags:    
News Summary - "Childish behaviour": Union Minister Giriraj Singh slams Rahul Gandhi's remarks in Parliament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.