Posted On
date_range Updated On
date_range ബാരാമതിയിൽ അജിത് പവാറിന്‍റെ സംസ്കാര ചടങ്ങിനെത്തിയവരുടെ 30 ലക്ഷത്തോളം വരുന്ന ആഭരണങ്ങൾ മോഷണം പോയി
ബാരാമതി: വിമാനം തകർന്ന് കൊല്ലപ്പെട്ട മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി അജിത് പവാറിന്‍റെ സംസ്കാര ചടങ്ങിനെത്തിയ 15പേരുടെ ആഭരണങ്ങൾ കാണാതായതായി പരാതി. 30 ലക്ഷത്തോളം വില വരുന്ന ആഭരണങ്ങളാണ് മോഷണം പോയത്. ലക്ഷക്കണക്കിന് ആളുകളാണ് അജിത് പവാറിന്‍റെ മരണാനന്തര ചടങ്ങിലെത്തിയത്.
തിക്കും തിരക്കും ലക്ഷ്യമിട്ട് കള്ളൻമാർ മോഷണത്തിനിറങ്ങുകയായിരുന്നു. കള്ളൻമാരിൽ ചിലരെ ആളുകൾ പിടികൂടി മോഷ്ടിച്ച ആഭരണങ്ങൾ തിരികെ വാങ്ങി. അതിൽ ചിലരെ പൊലീസിനു കൈമാറുകയും ചെയ്തു.
സംസ്കാര ചടങ്ങുകൾക്ക് സുരക്ഷ ഒരുക്കാൻ 8,000 പൊലീസുകാരെയാണ് നിയോഗിച്ചിരുന്നത്. മോഷണ സംഭവത്തിൽ ബാരാമതി പൊലീസ് പരാതികളുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വ്യാഴാഴ്ചയാണ് അജിത് പവാറിന്‍റെ സംസ്കാര ചടങ്ങ് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.