കോവിഡ്​ വിവരങ്ങൾ പങ്കുവച്ചിരുന്ന ഉന്നത ഉദ്യോഗസ്​ഥനും രോഗബാധ

രാജ്യ​െത്ത കോവിഡ്​ സംബന്ധിച്ച വിവരങ്ങൾ കൈമാറിയിരുന്ന ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്​ഥന്​ രോഗം സ്​ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ജോയിൻറ്​ സെക്രട്ടറി ലാവ് അഗർവാളിനാണ്(48)​ കോവിഡ്​ പോസിറ്റീവ്​ ആയത്​.

അദ്ദേഹം ത​െന്നയാണ്​ ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്​. 'പ്രിയപ്പെട്ടവരേ, എ​െൻറ കോവിഡ് -19 ടെസ്​റ്റ്​ പോസിറ്റീവ് ആയിരിക്കുകയാണ്​. നിലവിൽ മാർഗനിർദേശപ്രകാരം ഹോം ​െഎസൊലേഷനിൽ പ്രവേശിച്ചിരിക്കുകയാണ്​'-അഗർവാൾ ട്വീറ്റ് ചെയ്തു.

ത​െൻറ സഹപ്രവർത്തകരും സുഹൃത്തുക്കളും സ്വയം നിരീക്ഷണത്തിൽ പോകാനും അദ്ദേഹം ആവശ്യ​െപ്പട്ടു. വൈറസ് തടയാനുള്ള ശ്രമങ്ങളെക്കുറിച്ച് ടെലിവിഷനിൽ വിവരണങ്ങൾ നൽകിയിരുന്നത്​ ലാവ്​ അഗർവാളാണ്​.

ഐ.ഐ.ടി-ദില്ലി ബിരുദധാരിയും ആന്ധ്രാപ്രദേശ് കേഡർ ഐ‌.എ‌.എസ് ഉദ്യോഗസ്ഥനുമായ ലാവ് അഗർവാൾ 2016 മുതൽ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ ജോയിൻറ്​ സെക്രട്ടറിയാണ്. ഉത്തർപ്രദേശ് സ്വദേശിയാണ് അദ്ദേഹം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.