ന്യൂഡൽഹി: ദേശീയ മെഡിക്കൽ കമീഷൻ ബില്ലിനെതിരെ കേന്ദ്രസർക്കാറിനു കീഴിലെ എയിംസ്, സഫ്ദർജങ് ആശുപത്രികളിൽ ഡോക്ടർമാർ തുടർച്ചയായി മൂന്നാംദിവസവും പണിമുടക്കിയ സാഹചര്യത്തിൽ ഡോക്ടർമാരെ പിരിച്ചുവിടുന്നതടക്കം കടുത്ത അച്ചടക്ക നടപടികളെടുക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി.
ഇതനുസരിച്ച് തിരിച്ച് ഡ്യൂട്ടിയിൽ ഹാജരാകാനാവശ്യപ്പെട്ട് ആശുപത്രി അധികൃതർ ഡോക്ടർമാർക്ക് നോട്ടീസ് നൽകി. എയിംസിൽ ഡോക്ടമാർ ഒ.പികളുൾപ്പെടെ ബഹിഷ്കരിക്കുകയും അത്യാഹിത വിഭാഗങ്ങളിൽ ഡ്യൂട്ടിക്ക് ഹാജരാകുകയും ചെയ്തിരുന്നു. സഫ്ദർജങ്ങിലാകട്ടെ അടിയന്തര ചികിത്സക്കുപോലും ഡോക്ടർമാർ എത്തിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.