അയോധ്യ രാമക്ഷേത്രത്തിലെ മുഖ്യ പൂജാരി ഗുരുതരാവസ്ഥയിൽ

ലക്നൗ: മസ്തിഷ്‌കാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അയോധ്യ രാമജന്മഭൂമി ക്ഷേത്രത്തിലെ മുഖ്യ പൂജാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. 

85 കാരനായ മഹന്ത് സത്യേന്ദ്ര ദാസിനെ കഴിഞ്ഞ ദിവസമാണ് സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചത്. നിലവിൽ ന്യൂറോളജി വാർഡിലെ ഹൈ ഡിപൻഡൻസി യൂനിറ്റിലുള്ള അദ്ദേഹത്തിന്റെ നില ഗുരുതരമാണെങ്കിലും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

1992 ഡിസംബർ 6 ന് ബാബറി മസ്ജിദ് തകർക്കപ്പെടുമ്പോൾ താൽക്കാലിക രാമക്ഷേത്രത്തിലെ പൂജാരിയായിരുന്നു ദാസ്. ഒമ്പത് മാസം മുമ്പാണ് രാമജന്മഭൂമി ക്ഷേത്രത്തിലെ ചുമതല ഏറ്റെടുത്തത്. 

Tags:    
News Summary - Head Priest Of Ram Temple In Ayodhya Critical After Brain Stroke

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.