മന്ത്രോപകരണ പരസ്യങ്ങൾ കുറ്റകരമെന്ന് ബോംബെ ഹൈക്കോടതി

മുംബൈ : ഉപഭോഗത്താക്കൾക്ക് അഭിവൃദ്ധി ഉറപ്പുനൽകുന്ന ജപമാലകൾ അടക്കമുള്ള മന്ത്രോപകരണങ്ങളുടെ പരസ്യം തടയണമെന്ന് ബോംബെ ഹൈക്കോടതി. പരസ്യം നൽകുന്ന കമ്പനികൾക്കും ചാനലുകൾക്കും അതിൽ അഭിനയിക്കുന്ന നാടീനടന്മാർകുമെതിരെ കൂടോത്ര നിരോധന നിയമ പ്രകാരം കേസെടുക്കണമെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നിർദേശവും നൽകി.

ഇത്തരം പരസ്യങ്ങൾ നിരീക്ഷിക്കാൻ സംവിധാനങ്ങൾ ഒരുക്കാനും ആവശ്യപ്പെട്ടു. പൊതുതാല്പര്യ ഹരജിയിൽ ജസ്റ്റിസുമാരായ തനാജി നൽവാടെ, മുകുന്ദ് സെവ്ലിക്കർ എന്നിവരുടെതാണ് ശ്രദ്ധേയമായ വിധി. എല്ലാവരും അടിസ്ഥാനപരമായി വിദ്യാഭ്യാസമുള്ളവരാണെങ്കിലും ശാസ്ത്രീയമായ വളർച്ച ഉണ്ടായിട്ടില്ലെന്നും വിദ്യാസമ്പന്നർ പോലും മന്ത്രതന്ത്രങ്ങളിൽ ആകൃഷ്ടരാകുന്നുവെന്നും കോടതി പറഞ്ഞു.

Tags:    
News Summary - hc court urges to stop false advertisments claiming prosperity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.